കേരളത്തിന് 65 വയസ്സ് തികയുന്ന ഈ സുദിനത്തിൽ , എല്ലാ മലയാളികൾക്കും, അഭിമാനത്തിന്റെയും,സന്തോഷത്തിന്റെയും ആശംസകൾ.
കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള മലയാളികൾക്ക് ആശംസകൾ നേർന്നു. കേരളീയ പാരമ്പര്യത്തിലും, മൂല്യത്തിലും ഉറച്ചു നിന്നുകൊണ്ട് സ്വന്തം സംസ്ഥാനത്തിന്റെ പുരോഗതിക്ക് വേണ്ടി എല്ലാ പൗരന്മാരും ആർജവത്തോടെ പ്രവർത്തിക്കാൻ തയ്യാറാവട്ടെ.
ഐക്യത്തിൻ്റേയും സമാധാനത്തിൻ്റേയും സമൃദ്ധിയുടേയും നാളെകൾക്കായി നമുക്ക് ഒരുമിച്ച് നിൽക്കാം. കേരളത്തിൻ്റെ അഭിമാനാർഹമായ സവിശേഷതകൾ നഷ്ടപ്പെട്ടു പോകാതെ അവയെ കൂടുതൽ കരുത്തുറ്റതാക്കാം. ഏവർക്കും കേരളപ്പിറവി ആശംസകൾ നേർന്ന് – മുഖ്യമന്ത്രി പിണറായി വിജയൻ