മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന് (Donald Trump) വീണ്ടും തിരിച്ചടി. അടുത്ത വർഷം നടക്കാനിരിക്കുന്ന യുഎസ് പ്രസിഡൻ്റ് പ്രൈമറി തിരഞ്ഞെടുപ്പിൽ (US President Primary Election) ഡൊണാൾഡ് ട്രംപിനെ സ്റ്റേറ്റ് ബാലറ്റിൽ നിന്ന് അയോഗ്യനാക്കി യുഎസ് സംസ്ഥാനമായ മെയ്ൻ (US State Maine).
2021 ജനുവരി ആറിന് ട്രംപ് അനുകൂലികൾ ക്യാപിറ്റലിനു നേരെ നടത്തിയ ആക്രമണവുമായി ബന്ധപ്പെട്ടാണ് വ്യാഴാഴ്ച സംസ്ഥാനം നടപടി കൈകൊണ്ടിരിക്കുന്നത്. ഇതോടെ കൊളറാഡോയ്ക്ക് ശേഷം ട്രംപിനെതിരെ നടപടിയെടുക്കുന്ന രണ്ടാമത്തെ സംസ്ഥാനമായി മെയ്ൻ മാറി. മെയ്‌നിൻ്റെ ഉന്നത തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനാണ് ഈ തീരുമാനം കൈകൊണ്ടിരിക്കുന്നത്.