ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി

0
82

കൊല്ലം കുണ്ടറ കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. പ്രിന്റിങ് പ്രസ് ഉടമയായ രാജീവ്, ഭാര്യ ആശ, മകന്‍ മാധവ് എന്നിവരാണ് മരിച്ചത്. ദമ്പതികളെ(couple) കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചനിലയിലും മകന്‍ മാധവിനെ കട്ടിലില്‍ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി ഇവരെ വിളിച്ചിട്ട് ഫോണ്‍ എടുത്തിരുന്നില്ല. ഇതോടെ പ്രസ്സിലെ ജീവനക്കാര്‍ വെള്ളിയാഴ്ച രാവിലെ  വീട്ടില്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്. ആത്മഹത്യയാണെന്നാണ്(suicide) പ്രാഥമിക നിഗമനം. ഇവര്‍ക്ക് കടബാധ്യതയുണ്ടെന്നാണ്(financial crisis) വിവരം. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം.

കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി രാജീവും കുടുംബവും കേരളപുരം കെപിപി ജംഗ്ഷനിലെ ‘ഗസല്‍’ എന്ന വാടക വീട്ടിലാണ് താമസിച്ചിരുന്നത്. കൊല്ലത്തെ കൊപ്പാറ പ്രിന്റിങ് പ്രസ് നടത്തി വന്ന ഇയാള്‍ അടുത്തിടെയാണ് പ്രസ് കേരളപുരത്തേക്ക് മാറ്റിയത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാള്‍ പ്രസിലെത്തിയില്ല. ജീവനക്കാര്‍ പലതവണ വിളിച്ചിട്ടും ഫോണെടുത്തില്ല. ഇതോടെ ഇവര്‍ വീട്ടിലേക്ക് അന്വേഷിച്ചെത്തി. വീടിന്റെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നു. എന്നാല്‍ വീടിന്റെ വാതില്‍ തുറന്നിട്ടിരിക്കുന്നത് ശ്രദ്ധിച്ച ഇവര്‍ അകത്ത് കേറി പരിശോധിക്കുകയായിരുന്നു. ഉടന്‍ തന്നെ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വന്നിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here