ക്രൂഡോയിൽ വിലയിൽ രണ്ട് ശതമാനം വർധന.

0
64

ചെങ്കടലിൽ കൂടിയുള്ള കപ്പൽ ഗതാഗതം പ്രമുഖ ഷിപ്പിങ് കമ്പനികൾ ഒഴിവാക്കിയതിനെ തുടർന്നാണ് പ്രധാനപ്പെട്ട ക്രൂഡോയിൽ ഡെറിവേറ്റീവ് കോൺട്രാക്ടുകളിൽ വില വർധന രേഖപ്പെടുത്തിയത്. തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊ‌ടുവിൽ ബ്രെന്റ് ക്രൂഡോയിൽ ഫ്യൂച്ചേഴ്സ് 1.8 ശതമാനം ഉയർന്ന് 77.95 ഡോളറിലും യുഎസ് ഡബ്ല്യുടിഐ ക്രൂഡോയിൽ ഫ്യൂച്ചേഴ്സ് 1.5 ശതമാനം വർധനയോടെ 72.47 ഡോളറിലുമാണ് ക്ലോസ് ചെയ്തത്.

കഴിഞ്ഞ ദിവസം ഇറാന്റെ പിന്തുണയുള്ള യെമൻ വിമതരായ ഹൂതി സായുധ സംഘടന, ചെങ്കടലിൽ കൂടി യാത്ര ചെയ്യുകയായിരുന്ന നോർവേയുടെ ചരക്കു കപ്പലിനെ ആക്രമിച്ചിരുന്നു. ഇതിനെ തുടർന്ന് ചെങ്കടൽ വഴിയുള്ള എല്ലാ കപ്പൽ ഗതാഗതവും താത്കാലികമായി നിർത്തിവെക്കുന്നതായി വൻകി‌‌ട എണ്ണക്കമ്പനിയായ ബിപി അറിയിച്ചു. സമാനമായി മറ്റ് വൻകിട ഷിപ്പിങ് കമ്പനികളും ചെങ്കടൽ വഴിയുള്ള ഗാതഗാതം നിർത്തിവെക്കുകയാണെന്ന് പ്രഖ്യാപിച്ചു.

ലോകത്തെ കപ്പൽ ഗതാഗതത്തിന്റെ 15 ശതമാനവും ചെങ്കടലുമായി ബന്ധിപ്പിക്കുന്ന സൂയസ് കനാൽ വഴിയാണ് നടക്കുന്നത്. യൂറോപ്പിനെയും ഏഷ്യയേയും ബന്ധിപ്പിക്കുന്ന ഏറ്റവും ദൂരം കുറഞ്ഞ കപ്പൽ മാർഗമാണിത്. ഇതിനു പകരം ആഫ്രിക്കൻ വൻകര ചുറ്റിയുള്ള പാതയിൽ കപ്പലുകൾക്ക് 15 ദിവസം അധികമായി യാത്ര ചെയ്യേണ്ടിവരും. ഇതിനെ തുടർന്ന് ലോജിസ്റ്റിക്സ് ചെലവ് 30 ശതമാനം വർധിക്കാനും ചരക്ക് എത്തിക്കുന്നതിൽ കാലതാമസവും കപ്പലുകളുടെ ഇൻഷുറൻസ് തുക വർധക്കുകയും ചെയ്യുമെന്നതാണ് പ്രത്യാഘാതം.പെട്രോൾ, ഡീസൽ നിരക്ക്

രാജ്യത്ത് പെട്രോൾ, ഡീസൽ നിരക്കുകളിൽ ചൊവ്വാഴ്ചയും മാറ്റമൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയും ഡീസഷ വില 89.62 രൂപയിലും മാറ്റമില്ലാതെ തുടരുന്നു. മുംബൈ നഗരത്തിൽ പെട്രോൾ വില 106.31 രൂപയും ഡീസലിന് 94.27 രൂപുമാകുന്നു. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 106.03 രൂപയും ഡീസലിന്റെ നിരക്ക് 92.76 രൂപയിലും മാറ്റമില്ലാതെ നിൽക്കുന്നു. ചെന്നൈ നഗരപരിധിയിൽ പെട്രോളിന് 102.63 രൂപയും ഡീസൽ നിരക്ക് 94.24 രൂപ നിലവാരത്തിലും തുടരുന്നു.അതുപോലെ സംസ്ഥാനത്തെ വാഹന ഇന്ധന നിരക്കുകളിൽ ഇന്നും മാറ്റമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ നിരക്ക് 109.73 രൂപയും ഡീസൽ വില 98.53 രൂപ നിലവാരത്തിലും നിൽക്കുന്നു. കൊച്ചി നഗരപരിധിയിൽ പെട്രോൾ വില 107.78 രൂപയും ഡീസൽ നിരക്ക് 96.70 രൂപയായും മാറ്റമില്ലാതെ തുടരുന്നു. കോഴിക്കോട് നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 108.28 രൂപയും ഡീസൽ നിരക്ക് 97.20 രൂപയുമാകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here