തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ശീവേലി എഴുന്നള്ളിപ്പിന് കൊണ്ടുവന്ന ആന ഇടഞ്ഞു. പൂതൃക്കോവിൽ പാർഥസാരഥിയെന്ന ആനയാണ് ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ ഇടഞ്ഞോടിയത്.വൈകിട്ട് നാല് മണിയോടെയാണ് സംഭവം.
ലോറിയിൽനിന്ന് ഇറക്കുന്നതിനിടെ ഇടഞ്ഞോടിയ ആന ഒരു കാറും രണ്ട് ടെംപോ ട്രാവലറും തകർത്തു. അയ്യപ്പ ഭക്തൻമാരുമായി എത്തിയ ട്രാവലറുകൾ ആക്രമിക്കപ്പെട്ടത്.
വഴിവാണിഭ കച്ചവടം നടത്തിയ കടയും തകർത്തു.സമീപത്തെ ഓഡിറ്റോറിയത്തിൻ്റെ ഗ്രൗണ്ടിൽ നിലയുറപ്പിച്ച ആനയെ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തളയ്ക്കാനായത്.
എലിഫന്‍റ് സ്ക്വാഡ് സ്ഥലത്തെത്തി ക്യാപ്ച്ചര്‍ ബെല്‍റ്റ് ഉപയോഗിച്ചാണ് ആനയെ തളച്ചത്. സംഭവത്തെ തുടര്‍ന്ന് തൃപ്രയാർ – തൃശൂർ സംസ്ഥാന പാതയിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.