സവാള കയറ്റുമതി ഇന്ത്യ നിരോധിച്ചത് യുഎഇയിലെ താമസക്കാർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. സവാള വില കുതിച്ചുറയർന്നു. ആറു മടങ്ങാണ് ഇപ്പോൾ സവാളയ്ക്ക് വില നൽകേണ്ടി വരുന്നത്. ഇന്ത്യൻ സർക്കാർ സവാള കയറ്റുമതിക്ക് താൽക്കാലിക നിയന്ത്രണം പ്രഖ്യാപിച്ചതാണ് ഇതിന് കാരണം.
എട്ടു മുതൽ 10 ദിർഹം വരെയാണ് മൊത്തം വില സവാളയ്ക്ക് വരുന്നത്. ചെറുകിട വിപണികളിൽ ചിലയിടങ്ങളിൽ അതിലും കൂടുതൽ വിലയാ് വരുന്നത്. 11 റിയാലിനും 12 റിയാലിനും ഇടയിൽ ആണ് വില വരുന്നത്. ഏകദേശം 250 രൂപയോളം വിലയാണ് ഇപ്പോൾ യുഎഇയിൽ വരുന്നത്.ഇന്ത്യയിലെ ചെറുകിട വിപണികൾ പിടിച്ചു നിർത്താൻ വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനത്തിൽ എത്തിയിരിക്കുന്നത്.
സവാള കയറ്റുമതിയെ കാര്യമായി ബാധിച്ചതായി അൽ സഫീർ എഫ്.എം.സി.ജി ഡയറക്ടർ അശോക് തുൽസ്യാനിയും സ്ഥിരീകരിച്ചിട്ടുണ്ട്. വിപണിയിൽ സവാളയുടെ വില കുത്തനെ ഉയരുന്നു. യുഎഇയിൽ മറ്റു രാജ്യത്തെ ഉള്ളിനെക്കാളും ഇന്ത്യൻ ഉള്ളിയോട് ആണ് ആളുകൽക്ക് പ്രിയം. വില കുത്തനെ ഉയരുന്ന സാഹചര്യത്തിൽ യുഎഇയിലെ ചെറുകിട വ്യവസായരംഗത്തുള്ളവർ ആകെ പ്രസിസന്ധിയിലാണ്.
സവാളവില കുത്തനെ കൂടുന്ന സാഹചര്യത്തിൽ ബദൽ മാർഗങ്ങൾ ആലോചിച്ചു വരുകയാണെന്ന് അൽ സഫീർ എഫ്.എം.സി.ജി ഡയറക്ടർ വ്യക്തമാക്കി.തുർക്കിയ, ഇറാൻ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇപ്പോൾ സവാള ഇറക്കുമതി ചെയ്യുന്നത്. ഗുണമേന്മയും വിലയും അളവും എല്ലാ വർ്കകും ഇഷ്ടം ഇന്ത്യൻ സവേളയോട് ആണ്.
ഇന്ത്യൻ ഉള്ളിയുടെ ഡിമാൻഡ് മറികടക്കാൻ മറ്റൊരു രാജ്യത്തെ ഉള്ളിക്കും കഴിഞ്ഞിട്ടില്ല.ന്യൂഡൽഹിയിൽ സവാള വില കിലോക്ക് 70-80 രൂപയായി ഉയർന്നു. ഇതോടെയാണ് കയറ്റുമതിയിൽ ചെറിയ തരത്തിൽ നിയന്ത്രണം വരുത്താൻ സർക്കാർ തീരുമാനിച്ചത്. മാർച്ച് 31 വരെ സവാള കയറ്റുമതി നിരോധനം പ്രഖ്യാപിക്കുകയും ചെയ്തു.