2018 ൽ യുജിസി ചട്ടത്തിൽ ഭേദഗതി വരുത്തിയത് പരിഗണിച്ചാണ് പുതിയ നീക്കം. യുജിസി അംഗീകരിച്ച സെറ്റും എസ്എൽഇടി പരീക്ഷയും പാസാകുന്നവർക്കാണ് കോളേജ് അധ്യാപകർ ആകാൻ കഴിയുക.
ഇത് പ്രകാരം കോളേജിയറ്റ് എജുക്കേഷൻ ചട്ടത്തിലും ആവശ്യമായ ഭേദഗതികള്‍ വരുത്തും.കോളേജ് അധ്യാപക നിയമനത്തിന് യുജിസി അംഗീകൃത സെറ്റ് പരീക്ഷയും എസ്എൽഇടി (സ്ലെറ്റ്) പരീക്ഷയും പാസാകുന്നതും അടിസ്ഥാന യോഗ്യതയായി കണക്കാക്കണമെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.