കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ച് കേരളം

0
87

കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുകയാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. കിഫ്ബി എടുത്ത കടം കൂടി ഉള്‍പ്പെടുത്തിയാണ് കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ട്രഷറിയിലെ നിക്ഷേപം കേരളത്തിന്റെ ബാധ്യതയായിട്ടാണ് കണക്കാക്കിയിരിക്കുന്നത്. ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നതിനു വേണ്ടി രൂപീകരിച്ച പെന്‍ഷന്‍ കമ്പനി രൂപീകരിച്ച തുകയും കേരളത്തിന്റെ ബാധ്യതയായി കൊണ്ടിരിക്കുകയാണ്.

26000 കോടി രൂപയുടെ കുറവ് കേരളത്തിന് വന്നിട്ടുണ്ട് എന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. കിഫ്ബി വഴിയുള്ള കടമെടുപ്പിനെ സംസ്ഥാന സര്‍ക്കാരിന്‍റെ ബാധ്യതയാക്കുന്നത് ശരിയല്ലെന്നും കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത്തവണ കേരളത്തിന്  20, 521 കോടി രൂപ മാത്രമേ പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ കഴിയുള്ളുവെന്ന് കേന്ദ്രം അറിയിച്ചിരുന്നു. 28,550 കോടി രൂപയാണ് കേരളം പ്രതീക്ഷിച്ചത്. കടമെടുപ്പ് പരിധി വർധിപ്പിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് തള്ളുകയായിരുന്നു.

തുടർന്നാണ് കേടതിയെ സമീപിച്ചത്.  കേന്ദ്രത്തിനെതിരെ സുപ്രീകോടതിയെ സമീപിക്കുന്നതില്‍ സാധ്യതയുണ്ടെന്ന് നിയമോപദേശം ലഭിച്ചതിനു പിന്നാലെയാണ് സംസ്ഥാനത്തിന്റെ നടപടി. അതേസമയം കേരളത്തിന് മാത്രമായി കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ നല്‍കിയ വിശദീകരണം. സംസ്ഥാനത്തെ ധനപ്രതിസന്ധി കണക്കിലെടുത്ത് വായ്പാ പരിധി വര്‍ധിപ്പിക്കാന്‍ കേരള സര്‍ക്കാര്‍ അഭ്യര്‍ഥിച്ചിരുന്നു. ഭരണഘടന പ്രകാരം ധനകാര്യ കമ്മിഷന്‍റെ മാര്‍ഗനിര്‍ദേശം കണക്കിലെടുത്ത് പൊതുമാനദണ്ഡം അനുസരിച്ചാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും വായ്പാപരിധി നിശ്ചയിച്ചിട്ടുള്ളതെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here