മാസങ്ങള്‍ക്ക് മുന്‍പ് അധാര്‍ സംബന്ധിച്ച ഒരു നിര്‍ദ്ദേശം UIDAI പുറപ്പെടുവിച്ചിരുന്നു. അതനുസരിച്ച് ആധാറിൽ നൽകിയിരിയ്ക്കുന്ന ഡാറ്റകൾ കൃത്യമായിരിക്കണം എന്നും പത്ത് വർഷം മുമ്പ് ആധാർ നമ്പർ നേടിയവരും അടുത്തിടെ തങ്ങളുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യാത്തവരുമായ ആളുകള്‍ അവരുടെ രേഖകൾ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ആധാര്‍ വിവരങ്ങള്‍ ഇപ്പോള്‍ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുവാനും സാധിക്കും.
അതായത്, യുഐഡിഎഐ ആധാർ കാർഡിലെ രേഖകൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാൻ ആളുകൾക്ക് അവസരം നല്‍കിയിരിയ്ക്കുകയാണ്. 2023 സെപ്റ്റംബർ 14 വരെ അനുവദിച്ചിരുന്ന ഈ സമയപരിധി ഇപ്പോള്‍ ഡിസംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്. അതായത്, ഇനി ഡിസംബര്‍ 14 വരെ ആളുകള്‍ക്ക് സൗജന്യമായി അവരുടെ ആധാര്‍ വിവരങ്ങള്‍ പുതുക്കാന്‍ സാധിക്കും.
എന്നാല്‍, ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ഈ സേവനം myAadhaar പോർട്ടലിൽ മാത്രം സൗജന്യമാണ്. ആധാർ കേന്ദ്രങ്ങള്‍ വഴി വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് പണം നല്‍കേണ്ടി വരും.
കൂടാതെ, 10 വര്‍ഷം മുന്‍പ് നിര്‍മ്മിച്ച ആധാര്‍ ഉടമകള്‍ ഒ൦രു കാര്യം ശ്രദ്ധിക്കേണ്ടിയിരിയ്ക്കുന്നു. അതായത്, അവരുടെ വിരലടയാളം പുതുതായി നല്‍കേണ്ടിയിരിയ്ക്കുന്നു. ഇതിനായി ആധാര്‍ സേവാ കേന്ദ്രത്തെ സമീപിക്കേണ്ടത് ആവശ്യമാണ്.
ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം:-
* യുഐഡിഎഐയുടെ ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക
* ‘എന്‍റെ ആധാർ’ മെനുവിലേക്ക് പോകുക.
* ‘നിങ്ങളുടെ ആധാർ അപ്‌ഡേറ്റ് ചെയ്യുക’ എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുക
* ‘അപ്‌ഡേറ്റ് ചെയ്യുക’ എന്നതിൽ ക്ലിക്ക് ചെയ്ത്, തുടരുക’ എന്നത് തിരഞ്ഞെടുക്കുക
* ആധാർ കാർഡ് നമ്പർ നൽകുക
* ക്യാപ്‌ച വെരിഫിക്കേഷൻ നടത്തുക
* ‘ഒട്ടിപി നൽകുക
* ‘ഡെമോഗ്രാഫിക്‌സ് ഡാറ്റ അപ്‌ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷനിലേക്ക് പോകുക
* അപ്‌ഡേറ്റ് ചെയ്യാൻ വിശദാംശങ്ങളുടെ ഓപ്ഷൻ തിരഞ്ഞെടുക്കുക
* പുതിയ വിശദാംശങ്ങൾ നൽകുക
* ആവശ്യമുള്ള ഡോക്യൂമെന്റസ് സ്കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്യുക
* നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് പരിശോധിക്കുക
* OTP ഉപയോഗിച്ച് സാധൂകരിക്കുക