ദേശീയ അവാർഡ് നേടിയ ഇന്ദ്രൻസ് ചിത്രം ആളൊരക്കത്തിന്റെ സംവിധായകൻ വി സി അഭിലാഷ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്ത്. എ പാൻ ഇന്ത്യ സ്റ്റോറി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. അഭിലാഷ് തന്നെയാണ് ചിത്രത്തിന് രചനയും നിർവഹിച്ചിരിക്കുന്നത്.
നല്ല സിനിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫഹദ് സിദ്ദീഖും ഫയെസ് മുഹമ്മദും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ധർമജൻ, ജോണി ആന്റണി എന്നിവരെ കൂടാതെ രമ്യ സുരേഷ്, ശൈലജ അമ്പു, ഫഹദ് സിദ്ദീഖ്, ഡാവഞ്ചി, വിസ്മയ ശശികുമാർ, പർവർണ ദാസ്, റിതുപർണ, സതീഷ് കെ കുന്നത്ത്, സിറിൽ, വിജയനുണ്ണി, ധനുജ ചിത്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഖ്, ഡാവഞ്ചി, വിസ്മയ ശശികുമാർ, പർവർണ ദാസ്, റിതുപർണ, സതീഷ് കെ കുന്നത്ത്, സിറിൽ, വിജയനുണ്ണി, ധനുജ ചിത്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.