നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം

0
78

നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ 5.07 ഓടെയാണ് ഭൂചലനം ഉണ്ടായത്. വസ്തുവകകള്‍ക്ക് നാശനഷ്ടമോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിക്കോബാര്‍ ദ്വീപുകളില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്നും
നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.

കഴിഞ്ഞ ദിവസം ഉത്തരകാശിയിലും ഭൂചലനം ഉണ്ടായിരുന്നു.  2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് ജില്ലാ ദുരന്തനിവാരണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഭത്വരി മേഖലയിലെ സിറോര്‍ വനത്തിലായിരുന്നു പുലര്‍ച്ചെ 12.45 ന് ഉണ്ടായ ആദ്യ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

LEAVE A REPLY

Please enter your comment!
Please enter your name here