മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളുടെ പട്ടികയുമായി ഐഎസ്ആര്‍ഒ;

0
79

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ ഭൂമിവിണ്ടുകീറുന്നത് തുടരുന്നതിനിടെ ആശങ്കയേറ്റി ഐഎസ്‌ഐര്‍ഒയുടെ പുതിയ റിപ്പോര്‍ട്ട്. രാജ്യത്തെ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയ ലാന്‍ഡ്സ്ളൈഡ് അറ്റ്ലസാണ് ഐഎസ്ആര്‍ഒ പുറത്തിറക്കിയത്. ഹിമാലയത്തിലും പശ്ചിമഘട്ടത്തിലുമായുള്ള ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലെയും മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളാണ് പട്ടികയിലുള്ളത്. ഐഎസ്ആര്‍ഒ നടത്തിയ അപകടസാധ്യതാ പഠനം അനുസരിച്ച്, രാജ്യത്തെ 147 സെന്‍സിറ്റീവ് ജില്ലകളില്‍ ഉത്തരാഖണ്ഡിലെ രണ്ട് ജില്ലകളായ രുദ്രപ്രയാഗും തെഹ്രി ഗര്‍വാളുമാണ് മുന്നില്‍.

ഈ രണ്ട് ജില്ലകളാണ് ഏറ്റവും അപകടകാരി

മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ സാധ്യതാ വിശകലനം നടത്തിയാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മണ്ണിടിച്ചില്‍ സാന്ദ്രതയുള്ള ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ജനസംഖ്യ, തൊഴിലെടുക്കുന്നവരുടെ എണ്ണം,സാക്ഷരത, കുടുംബങ്ങളുടെ എണ്ണം എന്നിവയുള്ളത്. പട്ടികയിലെ ആദ്യ 10 ജില്ലകളില്‍ 2 ജില്ലകളും സിക്കിമില്‍ നിന്നുള്ളവയാണ്(സൗത്ത്, നോര്‍ത്ത് സിക്കിം). കൂടാതെ, 2 ജില്ലകള്‍ ജമ്മു കശ്മീരിനും 4 ജില്ലകള്‍ കേരളത്തില്‍ നിന്നുമാണ്.

ISRO report
ISRO report

LEAVE A REPLY

Please enter your comment!
Please enter your name here