ആധാര്‍ എടുക്കുന്നതിന് പുത്തൻ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍.

0
71

ധാര്‍ എടുക്കുന്നതിന് പുത്തൻ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച്‌ കേന്ദ്ര സര്‍ക്കാര്‍. ഐറിസ് സ്‌കാൻ രേഖ പ്രകാരവും ആധാര്‍ നല്‍കാമെന്ന നിര്‍ദ്ദേശമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.

വിരലടയാളം എടുക്കാനാവാത്തവര്‍ക്കാണ് കേന്ദ്രസര്‍ക്കാറിന്റെ പുത്തൻ നിര്‍ദ്ദേശം സഹായകമാക്കുക. മാധ്യമങ്ങളിലൂടെ ഒരു യുവതിയുടെ ദുരവസ്ഥ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി. വിരലുകള്‍ ഇല്ലാത്തതിനാല്‍ കുമരകം പള്ളിത്തോപ്പ് പുത്തൻപറമ്ബില്‍ ജോസി മോള്‍ ജോസ് എന്ന യുവതിക്ക് ആധാര്‍ നിഷേധിക്കപ്പെട്ടിരുന്നു.

ഈ സംഭവത്തിന് പിന്നാലെ കേന്ദ്ര ഐടി സഹമന്ത്രി രാജിവ് ചന്ദ്രശേഖര്‍ ഇടപെട്ട് യുവതിക്ക് ആധാര്‍ ലഭ്യമാക്കുകയും ചെയ്തു. വിരലടയാളം നല്‍കാൻ കഴിയാത്തവര്‍ക്ക് ഐറിസ്കാൻ ചെയ്ത ആധാര്‍ നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ഐറിസ് നല്‍കാൻ കഴിയാത്തവരാണെങ്കില്‍ അവര്‍ക്ക് വിരലടയാളവും നല്‍കിയാല്‍ മതിയാകും.

ഇനി ഐറിസ് സ്കാനും വിരലടയാളവും ലഭ്യമല്ലാത്ത ഒരാളാണെങ്കിലും എൻട്രോള്‍ ചെയ്യുന്നതിന് തടസ്സമാകില്ല എന്നതാണ് പുറത്തുവന്ന പുതിയ നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. ലഭ്യമായ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ച്‌ ഇവര്‍ക്ക് ആധാറിന് എൻട്രോള്‍ ചെയ്യാം.

എൻട്രോള്‍ ചെയ്യുന്നതോടൊപ്പം എന്തെല്ലാമാണ് നല്‍കാൻ കഴിയാത്ത ബയോമെട്രിക് വിവരങ്ങള്‍ എന്ന് പ്രത്യേകം രേഖപ്പെടുത്തുകയും ബയോമെട്രിക് വിവരം നല്‍കാൻ കഴിയാത്ത സാഹചര്യം വ്യക്തമാക്കുന്ന ഫോട്ടോ എടുത്ത് ആധാര്‍ എൻട്രോള്‍മെന്റ് കേന്ദ്രത്തിലെ സൂപ്പര്‍വൈസര്‍ സാക്ഷ്യപ്പെടുത്തുകയും കൂടി ചെയ്യണം.

LEAVE A REPLY

Please enter your comment!
Please enter your name here