അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു.

0
67

തിരുവനന്തപുരം വെഞ്ഞാറമൂട് തണ്ട്രാംപൊയ്കയിൽ ആന്ധ്രയിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി കടയുടമ മരിച്ചു.

ഇന്ന് പുലർച്ചെ 4.20നാണ് അപകടം. കട ഉടമ രമേശ് (49) ആണ് മരിച്ചത്. ശബരിമല ദർശനം കഴിഞ്ഞ് കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ടു എതിർ വശത്തുള്ള നെസ്റ്റ് ബേക്കറിയിൽ ഇടിച്ചു കയറുകയായിരുന്നു.

പുലർച്ചേ കട തുറന്ന് ലൈറ്റ് ഇട്ടശേഷം കടയുടെ ഡോറിന്റെ ഭാഗത്തു നിൽക്കുമ്പോൾ നിയന്ത്രണം വിട്ട കാർ അമിതവേഗത്തിൽ ഇടിച്ചു കയറുകയായിരുന്നു.

സ്കൂട്ടറും തകർത്തു രമേശിനെ ഇടിച്ചു തെറിപ്പിച്ചശേഷം സമീപത്തെ വീടിന്റെ മതിലും തകർത്ത് കാർ 100 മീറ്റർ മാറി തലകുത്തനെ മറിയുകയായിരുന്നു.

ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ രമേശ് മരിച്ചു. സ്കൂട്ടർ പൂർണമായും തകർന്നുപോയിട്ടുണ്ട്.കടയുടെ ഒരു ഭാഗവും തകർന്നു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രമേശനെ ആശുപത്രിയിലേക്ക് മാറ്റിയത്.ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

പരിക്കേറ്റ അയ്യപ്പഭക്തരെ വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here