ഡൽഹി : രാജ്യത്ത് പതിനെട്ടര ലക്ഷം കടന്ന് കൊവിഡ് കേസുകൾ. തുടർച്ചയായ ആറാം ദിവസവും അരലക്ഷത്തിൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ മരണം 38938 ആയി. അതേസമയം, രോഗമുക്തരുടെ എണ്ണം 12 ലക്ഷം കടന്നു.
രാജ്യത്തെ ആകെ പോസിറ്റീവ് കേസുകൾ 1,855,745 ആയി. 24 മണിക്കൂറിനിടെ 52,050 പോസിറ്റീവ് കേസുകളും 803 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ആന്ധ്ര, തമിഴ്‌നാട്, കർണാടക, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം തീവ്രമായി തുടരുന്നത്. അതേസമയം, രാജ്യത്തെ രോഗമുക്തി നിരക്ക് 66.30 ശതമാനമായി ഉയർന്നു. 24 മണിക്കൂറിനിടെ 44,306 പേർ രോഗമുക്തരായി. ഇന്നലെ 6,61,892 സാമ്പിളുകൾ പരിശോധിച്ചെന്ന് ഐസിഎംആർ റിപ്പോർട്ട്.