നിങ്ങൾ കഴിക്കുന്ന ഭക്ഷണം നിങ്ങളുടെ ശരീരത്തെ പ്രതിഫലിപ്പിക്കുന്നു. പ്രഭാതഭക്ഷണം ഒഴിവാക്കുക, ഉച്ചഭക്ഷണവും, അത്താഴവും അമിതമായി കഴിക്കുക എന്നിവയെല്ലാം നമ്മുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു. ചുരുക്കത്തിൽ , ഭക്ഷണം ഒരാളുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളിലും കാര്യമായി പ്രതിഫലിക്കുന്നു. നല്ല ഭക്ഷണം നിങ്ങൾക്ക് സന്തോഷവും ഊര്ജ്ജവും നല്കുമ്പോൾ, ഒരു മോശം ആഹാരം നിങ്ങളുടെ ദിവസത്തെ തന്നെ നശിപ്പിക്കുന്നു. അതിനാൽ ഓരോരുത്തരും ചിട്ടയായ ഭക്ഷണക്രമം ജീവിതത്തിൽ പിന്തുടരേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ പ്രധാനമാണ് ഭക്ഷണശേഷം ചെയ്യുന്ന കാര്യങ്ങളും.
ഭക്ഷണം കഴിച്ചയുടനെ കുളിക്കരുതെന്നും കിടക്കരുതെന്നുമൊക്കെ നിങ്ങളുടെ വീട്ടിലെ മുതിര്ന്നവർ പറയുന്നത് നിങ്ങൾ കേട്ടിരിക്കാം. ഇത്തരം പ്രവൃത്തികളിലൂടെ നിങ്ങൾക്ക് എന്തു ദോഷമാണ് ഉണ്ടാകുന്നതെന്ന് നിങ്ങള്ക്കറിയാമോ? അതെ, ആഹാരത്തിനു ശേഷം നിങ്ങൾ പതിവാക്കിയ ചില ശീലങ്ങൾ ചിലപ്പോൾ നിങ്ങള്ക്ക് ദോഷകരമായി ഭവിക്കുന്നവയാകാം. ഉച്ചഭക്ഷണമോ അത്താഴമോ കഴിച്ചതിനുശേഷം നിങ്ങൾ ചെയ്യുന്ന ചില ലളിതമായ കാര്യങ്ങളും ശീലങ്ങളും നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കും. വര്ഷങ്ങളായി നിങ്ങൾ ഇത്തരം ശീലങ്ങൾ പിന്തുടരുന്നവരുമാകാം. എന്നാൽ ഇനിമുതൽ അത്തരം മോശം ശീലങ്ങള്ക്ക് വിട നല്കാം.
കുളിക്കുന്നത് വീട്ടിലെ പ്രായമായ ആളുകൾ പറയുന്നത് നിങ്ങൾ കേട്ടിരിക്കാം, ആഹാരം കഴിച്ച ഉടനെ കുളിക്കരുതെന്ന് പറയുന്നത് സത്യമാണ്. ഭക്ഷണം കഴിച്ച ഉടനെ നീന്തുകയോ, കുളിക്കുകയോ ചെയ്യുന്നത് ശരീരത്തിനു കേടാണ്. ഭക്ഷണത്തിനു ശേഷമുള്ള കുളി നിങ്ങളുടെ ദഹനത്തെ തടസ്സപ്പെടുത്തുമെന്നതാണ് വസ്തുത. ഈ സമയം ദഹനത്തിനായി കൂടുതൽ രക്തപ്രവാഹം ആവശ്യമായി വരുന്ന സമയമാണ്. എന്നാൽ , ചെയ്യുന്നത് നേരെ മറിച്ചാകുന്നു. നിങ്ങളുടെ ഭക്ഷണം ശരിയായി ദഹിപ്പിക്കാൻ ആമാശയത്തിലേക്ക് നല്ല അളവിൽ രക്തപ്രവാഹം ആവശ്യമാണ്. എന്നാൽ , ഭക്ഷണത്തിനു ശേഷമുള്ള കുളിയിലൂടെ നിങ്ങളുടെ വയറിനു ചുറ്റുമുള്ള രക്തം പോലും നിങ്ങളുടെ കൈകളിലേക്കും കാലുകളിലേക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും ആവശ്യമായി വരുന്നു. അതിനാൽ , കുളിക്കുന്നതിനായി ഭക്ഷണം കഴിഞ്ഞ് 30-40 മിനിറ്റെങ്കിലും കാത്തിരിക്കേണ്ടതാണ്.
പുകവലി
പുകവലി ശീലമാക്കിയവരെ നിങ്ങൾ നിരീക്ഷിച്ചാൽ ഒരു കാര്യം മനസിലാക്കാനാകും. ഭക്ഷണത്തിനു ശേഷം പതിവായി പുകവലിക്കുന്നവരുണ്ട് . ഏത് സമയത്തും പുകവലി നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്, പ്രത്യേകിച്ച് ഭക്ഷണത്തിനുശേഷം. ആഹാരം കഴിച്ച ഉടനെ നിങ്ങൾ പുകവലിക്കുകയാണെങ്കിൽ , ദഹനത്തിന് ആവശ്യമായ ഓക്സിജനുമായി ബന്ധിപ്പിച്ച് നിങ്ങളുടെ ശരീരം കൂടുതൽ കാര്സിനോജനുകള് ആഗിരണം ചെയ്യുന്നു. ഭക്ഷണത്തിനുശേഷമുള്ള പുകവലി കുടൽ കാന്സർ , ശ്വാസകോശ അര്ബുദം എന്നിവ പോലുള്ള ചില കാന്സറുകളുടെ സാധ്യത വര്ദ്ധിപ്പിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. അതിനാൽ പുകവലി ജീവിതത്തിൽ നിന്നു തന്നെ ഒഴിവാക്കുക.
ചായ കുടി
ഭക്ഷണത്തിന് തൊട്ടുപിന്നാലെ ചായ കുടിക്കുന്നത് ഒരു ശീലമായിരിക്കാം. എന്നാൽ ഈ ശീലം നിങ്ങളുടെ ശരീരത്തിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യുന്നത് തടയുന്ന ഒരു പ്രവൃത്തിയാണ്. തേയില അസിഡിറ്റിക് ആയതിനാൽ ഇത് ദഹനത്തെയും തടസ്സപ്പെടുത്തുന്നു. അതിനാൽ ഭക്ഷണത്തിന് മുമ്പും ശേഷവും കുറഞ്ഞത് 30 മിനിറ്റെങ്കിലും സമയ വ്യത്യാസത്തിൽ വേണം ചായ കുടിക്കാൻ .
പഴങ്ങൾ കഴിക്കുന്നത്
ഭക്ഷണത്തിനുശേഷം പഴങ്ങൾ കഴിക്കുന്ന ശീലം മിക്ക ആളുകള്ക്കും ഉണ്ടെങ്കിലും, ഇത് ആരോഗ്യകരമായ പ്രവൃത്തിയല്ല. കാരണം ഇതിലൂടെ പഴങ്ങളുടെ ഗുണങ്ങള് ശരിയായി ശരീരത്തില് ആഗിരണം ചെയ്യപ്പെടില്ല. പഴങ്ങളില് നിന്ന് പൂര്ണ പോഷകങ്ങൾ ലഭിക്കുന്നതിന് ഒഴിഞ്ഞ വയറ്റില് പഴം കഴിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ ഭക്ഷണത്തിന് ഒരു മണിക്കൂര് മുമ്പോ അല്ലെങ്കിൽ 2 മണിക്കൂര് കഴിഞ്ഞോ കഴിക്കാം.
വെള്ളം കുടിക്കുന്നത്
ഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്ന ശീലം മിക്കവര്ക്കുമുണ്ടാകാം. എന്നാൽ ഇതും ആരോഗ്യപരമായി തെറ്റായ ഒരു ശീലമാണ്. ഭക്ഷണത്തിന് തൊട്ടുപിന്നാലെ വെള്ളം കുടിക്കുന്നതിലൂടെ നിങ്ങളുടെ ഗ്യാസ്ട്രിക് ജ്യൂസ് സ്രവത്തെയും എന്സൈമുകളെയും ലയിപ്പിക്കുകയും ഇത് അസിഡിറ്റിക്ക് കാരണമാകുകയും ചെയ്യുന്നു. ഭക്ഷണം കഴിച്ചുകഴിഞ്ഞ ഉടനെ വെള്ളം കുടിക്കുന്നതിലൂടെ പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തിന് തടസമാകുന്നു. ഭക്ഷണത്തിന് അരമണിക്കൂർ മുമ്പാണ് വെള്ളം കുടിക്കേണ്ടത്. ഇത് ദഹനത്തിനും സഹായിക്കുന്നു.
ഉറക്കം
ഭക്ഷണത്തിനുശേഷം ഉടനെ ഉറങ്ങുന്നതും ഒരു മോശം ശീലമാണ്. നിങ്ങൾ ഭക്ഷണം കഴിച്ചതിനുശേഷവും, ഭക്ഷണം ദഹിപ്പിക്കുന്നതിനായി നിങ്ങളുടെ ശരീരം പ്രവര്ത്തിക്കുന്നു. കിടക്കുന്നതോ, ഉറങ്ങുന്നതോ ദഹനത്തെ തടസ്സപ്പെടുത്താൻ കാരണമാകുന്നു. ഇതിലൂടെ നിങ്ങള്ക്ക് അസ്വസ്ഥത, വേദന, ഗ്യാസ്, മറ്റ് പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെടാം. അത്താഴത്തിന് ശേഷം ഒരു മണിക്കൂര് വിശ്രമിച്ചിട്ട് ഉറങ്ങുന്നതാണ് നല്ലത്. ഇതിലൂടെ ആഹാരം ഫലപ്രദമായി ദഹിക്കാന് സമയം ലഭിക്കുന്നു.
വ്യായാമം
ഭക്ഷണത്തിനു തൊട്ടുപിന്നാലെ നിങ്ങൾ കഠിനമായ വ്യായാമം ചെയ്യുന്നതും, നടത്തവും ഒഴിവാക്കണം.