ഒമാനില്‍ പലയിടങ്ങളിലും ശക്തമായ മഴയും കാറ്റും; റോഡുകളില്‍ വെള്ളം കയറി

0
104

മസ്‍കറ്റ്: ഒമാനിലെ ശക്തമായ മഴയും കാറ്റും അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. അല്‍ ദാഖിലിയ, അല്‍ ദാഹിറ ഗവര്‍ണറേറ്റുകളിലും ഹജര്‍ മലനിരകളിലുമാണ് തിങ്കളാഴ്ച വൈകുന്നേരം മുതല്‍ ശക്തമായ മഴ ലഭിച്ചത്. നിസ്‍വ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്. കനത്ത കാറ്റില്‍ പലയിടങ്ങളിലും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തതായാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here