കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരം രോഗികളെ വലച്ചു.

0
74

കോഴിക്കോട്: ഫാത്തിമാ ആശുപത്രിയിലെ ഡോക്ടറെ മർദിച്ചതിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ ഡോക്ടർമാർ നടത്തുന്ന സമരം രോഗികളെ വലച്ചു. സമരത്തെക്കുറിച്ച് അറിയാതെ സർക്കാർ ആശുപത്രികളിലുൾപ്പെടെയെത്തിയ രോഗികൾ മടങ്ങി.  അതേ സമയം ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്തുന്ന നിയമഭേദഗതി ഉടൻ കൊണ്ടു വരാൻ സർക്കാർ തയ്യാറാകണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.

ഡോക്ടറെ മർദിച്ച സംഭവത്തിൽ  കർശന നടപടി ആവശ്യപ്പെട്ട് ഐ എം എയുടെ നേതൃത്വത്തിലായിരുന്നു ഇന്ന് ഡോക്ടർമാരുടെ സമരം. അത്യാഹിത വിഭാഗത്തെ മാത്രമാണ് സമരത്തിൽ നിന്നും ഒഴിവാക്കിയത്. സര്ക്കാര് ഡോക്ടർമാരുടെ സംഘടനയായ  കെ ജി എം ഓ എയും മെഡിക്കൽ കോളേജ് അധ്യാപകരുടെ സംഘടനയായ    കെ ജി എം സി ടി എയും  സമരത്തിൽ പങ്കു ചേർന്നു.  ഒ പി ബഹിഷ്കരിച്ചായിരുന്നു   സർക്കാർ ഡോക്ടർമാരുടെ സമരം. കോഴിക്കോട് മെഡിക്കൽ കോളേജിൽ പി ജി വിദ്യാർത്ഥകൾ മാത്രമാണ് ഓ പിയിലെത്തിയത്. സമരത്തിൻറെ വിവരമറിയാതെ ആശുപത്രികളിൽ എത്തിയവർ ബുദ്ധിമുട്ടി..

കേസിലുൾപ്പെട്ട  മുഴുവൻ ആളുകളേയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഐ എം എയുടെ നേതൃത്വത്തിൽ ഡോക്ടർമാർപ്രതിഷേധ മാർച്ച് നടത്തി. ആശുപത്രികളെ സുരക്ഷിത കേന്ദ്രങ്ങളാക്കാൻ സർക്കാർ തയ്യാറാകണമെന്ന് ഐ എം എ ആവശ്യപ്പെട്ടു. വൈക്കം മുഹമ്മദ് ബഷീർ റോഡ് തടഞ്ഞ് സമരം സംഘടിപ്പിച്ചതിനെച്ചൊല്ലി ഡോക്ടർമാരും യാത്രക്കാരും തമ്മിൽ തർക്കവുമുണ്ടായി.    ഡോക്ടറെ അക്രമിച്ച സംഭവത്തിൽ ആറുപേർക്കെതിരെയാണ് നടക്കാവ് പോലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ഇതിൽ കഴിഞ്ഞ ദിവസം രണ്ടു പേർ കീഴടങ്ങിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here