തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ 12ന് തൃശൂരിലെത്തും. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ നിശ്ചയിച്ചിരുന്ന സന്ദർശനമാണ് 12 ലേക്ക് മാറ്റിയത്. തേക്കിൻകാട് മൈതാനത്ത് ബിജെപി പൊതുസമ്മേളനത്തിൽ അമിത് ഷാ പ്രസംഗിക്കും.
കേരളത്തിലെ ലോക്സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ബിജെപി പൊതു സമ്മേളനം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്ക് നേതൃത്വം കൊടുക്കേണ്ടതിന്റെ ഭാഗമായ തിരക്കുള്ളതിനാലായിരുന്നു നേരത്തെ നിശ്ചയിച്ച സന്ദർശനം 12ലേക്ക് മാറ്റിയത്.