ദേശീയ ഗാനത്തെ അപമാനിച്ചതിന് കൊൽക്കത്തയിലെ അഞ്ച് ബിജെപി എംഎൽഎമാർക്കെതിരെ എഫ്‌ഐആർ.

0
62

സംസ്ഥാന അസംബ്ലിയിൽ നടന്ന പ്രതിഷേധത്തിനിടെ ദേശീയ ഗാനത്തെ അപമാനിച്ചതിന് (insulting the National Anthem) അഞ്ച് ബിജെപി (BJP) എംഎൽഎമാർക്കെതിരെ കൊൽക്കത്ത പോലീസ്  (Kolkata Police) എഫ്‌ഐആർ  (FIR) ഫയൽ ചെയ്തു. സമാന സംഭവത്തിൽ രണ്ടാം തവണയാണ് കേസ് ഫയൽ ചെയ്യുന്നത്. നിലാദ്രി ശേഖർ ദന, ദീപക് ബർമൻ, മനോജ് ടിഗ്ഗ, ശങ്കർ ഘോഷ്, സുദീപ് കുമാർ മുഖർജി എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.  ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (Indian Penal Code) വിവിധ വകുപ്പുകൾ പ്രകാരവും പ്രിവൻഷൻ ഓഫ് ഇൻസൾട്ട്സ് ടു നാഷണൽ ഹോണർ ആക്ട് 1971 പ്രകാരവുമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ബിജെപി നിയമസഭാംഗങ്ങൾ സഭയിൽ ദേശീയഗാനത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ നിയമസഭാ സ്പീക്കർ ബിമൻ ബന്ദ്യോപാധ്യായയ്ക്ക് രേഖാമൂലം തൃണമൂൽ കോൺഗ്രസ് പരാതി നൽകി.

 

LEAVE A REPLY

Please enter your comment!
Please enter your name here