ശബരിമലയിൽ ഇനി ഇ-കാണിക്ക അർപ്പിക്കാം.

0
74

ശബരിമലയിൽ ഭക്തർക്ക് ഇ-കാണിക്ക അർപ്പിക്കാൻ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ക്യൂആർ കോഡ് സ്റ്റാൻഡ്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ക്യൂആർ കോഡ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തു.’ഡിജിറ്റൽ ട്രാൺസാക്ഷൻ്റെ കാലഘട്ടത്തിൽ ഭക്തർക്ക് കാണിക്ക അർപ്പിക്കാൻ ഇത് കൂടുതൽ സൗകര്യപ്രദമാകും’, പി എസ് പ്രശാന്ത് പറഞ്ഞു.

മല ചവിട്ടാതെയും അയ്യപ്പസ്വാമിക്ക് കാണിക്ക അർപ്പിക്കാനുള്ള സംവിധാനം തിരുവിതാംകൂർ ദേവസം ബോർഡ് അവതരിപ്പിച്ചിരുന്നു. www.sabarimalaonline.org എന്ന വൈബ്സൈറ്റില്ലൂടെ ലോകത്ത് എവിടെയിരുന്നും കാണിക്കയർപ്പിക്കാനാകും.

നേരത്തെ ശബരിമല ദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കിയതിന് പിന്നാലെയാണ് ഇ-കാണിക്ക സംവിധാനവും ഒരുക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here