പ്രധാനമന്ത്രി നരാധമനെന്ന പരാമര്‍ശം ; ജെയ്‌ക് സി.തോമസിനെതിരേ വക്കീല്‍ നോട്ടീസ്.

0
67

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നരാധമനെന്നു വിളിച്ച സി.പി.എം. നേതാവ് ജെയ്‌ക് സി.തോമസിനെതിരേ വക്കീല്‍ നോട്ടീസ്.

ഒരാഴ്ചയ്ക്കകം വിവാദപരാമര്‍ശം പിൻവലിച്ച്‌ മാപ്പു പറയാത്തപക്ഷം ക്രിമിനല്‍ കേസും കോടതി നടപടികളുമായി മുന്നോട്ടുപോകുമെന്ന് ബി.ജെ.പി.യുടെ മുൻ ദേശീയ ബൗദ്ധികവിഭാഗം കണ്‍വീനറും പാര്‍ട്ടിയുടെ ദേശീയ പ്രചാരണ പരിശീലന വിഭാഗങ്ങളുടെ ചുമതലയുമുള്ള ഡോ. ആര്‍.ബാലശങ്കര്‍ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു.

കഴിഞ്ഞ 19-ന് ഒരു ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് ജെയ്ക് വിവാദ പരാമര്‍ശം നടത്തിയത്. നാക്കുപിഴയല്ലെന്നു പറഞ്ഞ ജെയ്ക്‌ ചര്‍ച്ചയില്‍ പദപ്രയോഗം ആവര്‍ത്തിച്ചതായും, വിവാദപരാമര്‍ശം പിൻവലിക്കാൻ തയ്യാറായില്ലെന്നും ബാലശങ്കര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here