തിരുവനന്തപുരം : കേരള മാരിടൈം ബോർഡിൽ ഓഡിറ്റ് നടത്തണമെന്ന് എജി ആവശ്യം സർക്കാരും ബോർഡും തള്ളി. കേരള മാരിടൈം ആക്ട് പ്രകാരം നേരിട്ട് ഓഡിററ് നടത്താൻ അധികാരമില്ലെന്ന് ചൂണ്ടികാട്ടിയാണ് എതിർത്തത്. കിഫ് ബിയിലെ ഓഡിറ്റ് സർക്കാർ എതിർത്തിന് പിന്നാലെയാണ് മറ്റൊരു സ്ഥാപനത്തിൽ കൂടി എജിയുടെ ഓഡിററിന് സർക്കാർ അനുമതി നിക്ഷേധിക്കുന്നത്.
താനൂർ ബോട്ട അപകടത്തിന് ശേഷമാണ് കേരള മാരിടൈം ബോർഡിൽ ഓഡിററ് നടത്താനായി എ ജി ഉദ്യോഗസ്ഥർ എത്തിയത്. ഓഡിറ്റിന് അനുമതി നൽകാതെ ഉദ്യോഗസ്ഥരെ ബോർഡ് അധികൃതർ മടക്കി അയച്ചു. സർക്കാർ പണം മുടക്കി നടത്തുന്ന ഒരു സ്ഥാപനമെന്ന നിലയിൽ ഓഡിററിനായി രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട തുറമുഖ സെക്രട്ടറിക്ക് എജി വീണ്ടും കത്തു നൽകി.
എജിയുടെ കത്തിന്റെ അടിസ്ഥാനത്തിൽ ബോർഡ് ചെയർമാനോട് വീണ്ടും സർക്കാർ വിശദീകരണം തേടി. കേരള മാരിടൈം നിയമത്തിലെ 84 വകുപ്പ് പ്രകാരം എജിയുടെ നേരിട്ടുള്ള പരിശോധന ഒഴിവാക്കിയിട്ടുണ്ടെന്നും എജിയുടെ അനുമതിയോടെ നിശ്ചയിക്കുന്ന ഒരു ഓഡിററർക്ക് ആഭ്യന്തര ഓഡിറ്റ് നടത്താനുള്ള അനുമതി മാത്രമേയുള്ളൂവെന്നായിരുന്നു ചെയർമാർ എൻ.എസ്.പിള്ളയുടെ മറുപടി. ഇതേ തുടർന്ന് ഓഡിറ്റിന് അനുമതി നിക്ഷേധിച്ച് സർക്കാർ എജിക്ക് മറുപടി നൽകി.