സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങള്‍ വസ്തുതാ വിരുദ്ധമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ഭരണഘടനാ സ്ഥാപനത്തെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്. തന്റെ യാത്രകള്‍ നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചായിരുന്നുവെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ഒരുമിച്ച് വിദേശയാത്ര നടത്തിയിട്ടില്ല. വിദേശത്തുവച്ച് പ്രതികളെ കണ്ടിട്ടില്ല. ചട്ടപ്രകാരമായ വിദേശയാത്രകള്‍ മാത്രമാണ് നടത്തിയതെന്നും പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് സ്പീക്കറുടെ ഒാഫിസ് ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കി.
വിദേശത്തുള്ള സംഘടനകളുടെ ക്ഷണം സ്വീകരിച്ച് പല തവണ പോയിട്ടുണ്ട്.അതില്‍ ഒന്നും ഒളിച്ചുവയ്ക്കേണ്ടതായില്ല. തന്റെ വിദേശ യാത്രകളുമായി ബന്ധപ്പെട്ട് പുകമറ സൃഷ്ടിക്കാനാണ് ശ്രമം. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുകയും എല്ലാവരും അത് ഏറ്റുപിടിക്കുകയുമാണ് ചെയ്യുന്നതെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.