കൊല്ലം മൺറോതുരുത്ത് കൊലപാതകം: വ്യക്തി വൈരാഗ്യമെന്ന് പോലീസ് റിപ്പോർട്ട്.

0
74

കൊല്ലം: മണ്‍റോ തുരുത്തില്‍ സിപിഎം (CPM) പ്രവര്‍ത്തകനായ ഹോം സ്റ്റേ ഉടമയുടെ കൊലപാതകത്തില്‍ രാഷ്ട്രീയമായി ബന്ധമില്ലെന്ന് പൊലീസ് (Kerala Police) റിപ്പോര്‍ട്ട്. കൊല്ലപ്പെട്ട് ഹോം സ്റ്റേ ഉടമയായ മണിലാല്‍ പ്രിതയായ അശോകനും തമ്മില്‍ റിസോര്‍ട്ട് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ വ്യക്തിവൈരാ​ഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ്.

 

കൊലപാതകത്തില്‍ രാഷ്ട്രീയ ബന്ധത്തിന് തെളിവുകളൊന്നും ലഭിച്ചില്ലയെന്ന് ആദ്യ മുതല്‍ തന്നെ പൊലീസ് ഉറച്ച്‌ നില്‍ക്കുകയായിരുന്നു. പൊലീസ് തയ്യറാക്കിയ രണ്ട് റിപ്പോ‌ര്‍ട്ടുകളിലും കൊലപാതകത്തിന് കാരണം വ്യക്തിവൈരാഗ്യമെന്ന് തന്നൊണ് പറഞ്ഞിരിക്കുന്നത്.

 

ഡിസംബ‌ര്‍ ആറിന് രാത്രിയില്‍ മണ്‍റോ തുരത്തിലെ സിപിഎമ്മിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസന് സമീപത്ത് വെച്ചാണ് മണിലാല്‍ കുത്തേറ്റ് മരിക്കുന്നത്. സിപിഎം പ്രവര്‍ത്തകനായ മണിലാല്ലിന്റെ മരണം രാഷ്ട്രീയ കൊലപാതകമാണെന്ന് (Political Murder) ആരോപിച്ച്‌ സിപിഎം രം​ഗത്തെത്തിയിരുന്നു. പ്രതിയായ അശോകന് ബിജെപി (BJP) പ്രവര്‍ത്തകനായതിനാല്‍ സിപിഎം ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് ഉറപ്പിച്ചു. മുഖ്യമന്ത്രിയുള്‍പ്പെടെ സംസ്ഥാന നേതാക്കള്‍ വന്‍ പ്രതിഷേധമായിരുന്നു ഉയര്‍ത്തിയിരുന്നത്. എന്നാല്‍ സിപിഎമ്മന്റെ വാദിത്തെ തള്ളിയാണ് പൊലീസിന്റെ ഔദ്യോ​ഗിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.അതേസമയം സിപിഎം പൊലീസിന്റെ റിപ്പോ‌ട്ടിനെ തള്ളി രാഷ്ട്രീയ കൊലപാതകമെന്ന ആരോപണത്തില്‍ ഉറച്ച്‌ നില്‍ക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ കൊലപാതകത്തിനുള്ള സാധ്യത അന്വേഷിക്കുന്നുണ്ടെന്ന് കൊല്ലം റൂറല്‍ എസ്പി പറഞ്ഞു. അശോകനേയും പ്രതിയെ ഓട്ടോയില്‍ രക്ഷപ്പെടാന്‍ സഹായിച്ച സത്യനെന്നയാളിനെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here