വൈപ്പിൻ: സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ ആരംഭിച്ച ആദ്യ മത്സ്യ വിപണന കേന്ദ്രമായ പുഞ്ചിരി ചന്ത ഞാറക്കല്‍ പെരുമ്ബിള്ളിയില്‍ കെ.എൻ.ഉണ്ണികൃഷ്ണൻ എം.എല്‍.എ ഉദ്ഘാടനം ചെയ്‌തു.
രാസവസ്‌തു മുക്ത മത്സ്യം കൃത്യസമയത്ത് ഉപഭോക്താക്കളില്‍ എത്തിക്കാൻ വിപണന ശൃംഖല ഒരുക്കുന്നതാണ് പുതിയ വിപണന കേന്ദ്രം.ഞാറക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് മിനി രാജു അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടര്‍ കെ. ബെൻസണ്‍ പദ്ധതി വിശദീകരിച്ചു.
ബ്ലോക്ക് അംഗം ഷില്‍ഡ റിബേരോ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബാലാമണി ഗിരീഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻ ചെറിയാൻ വാളൂരാൻ, വാര്‍ഡ് അംഗം വാസന്തി രാജീവ്, ഫിഷറീസ് ജൂനിയര്‍ സൂപ്രണ്ട് സേവ്യര്‍ ബോബൻ, എക്സ്റ്റൻഷൻ ഓഫീസര്‍ ബി.എസ്. സേതുലക്ഷ്‌മി എന്നിവര്‍ സംസാരിച്ചു.