തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 991 പേർക്കും രോഗം പിടിപെട്ടത് സന്പർക്കത്തിലൂടെയാണ് എന്നാണ് ആശങ്ക വർധിപ്പിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 95 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്.