ഒമാനില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം ; ഒരു കുട്ടി മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

0
81

മസ്കറ്റ്: ഒമാനില്‍ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുട്ടി മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തിന് തീപ്പിടിച്ചാണ് മരണം സംഭവിച്ചത്.

അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ മുദൈബിയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍പ്പെട്ട നാലുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here