നമ്മുടെ നാട്ടില്‍ ഏറ്റവുമധികം ലഭ്യമാവുന്ന ഒരു സീസണല്‍ പഴമാണ് കസ്റ്റാര്‍ഡ് ആപ്പിള്‍ അല്ലെങ്കില്‍ സീതപ്പഴം. ഇതില്‍ വിറ്റാമിൻ സി യും മറ്റ് ആന്റി ഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്.
പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയും ആവശ്യത്തിലധികം അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നും രക്ഷ നേടാനും മികച്ചൊരു പഴമാണ്. സീതപ്പഴം കഴിച്ചാലുള്ള മറ്റ് ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം…
സീതപ്പഴത്തില്‍ മഗ്നീഷ്യത്തിന്റെ അളവ് ഉയര്‍ന്ന നിലയിലായതിനാല്‍ ഇവ നമ്മുടെ ശരീരത്തില്‍ ജലാംശത്തെ സന്തുലിതമായി നിലനിര്‍ത്തുന്നു. ഇതുവഴി സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കാനും സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പേശികളില്‍ അനുഭവപ്പെടുന്ന ബലഹീനതകള്‍ക്കെതിരെ പോരാടുന്നു.
വിറ്റാമിൻ ബി 6 ന്റെ മികച്ച ഉറവിടം കൂടിയാണ് സീതപ്പഴം. മാനസികാവസ്ഥ മികച്ചതാക്കി മാറ്റാൻ ഏറ്റവും സഹായിക്കുന്ന ഒന്നാണിത്. തലച്ചോറിലെ ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയ ന്യൂറോ ട്രാൻസ്മിറ്ററുകളെ പുനര്‍ സൃഷ്ടിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചുകൊണ്ട് ഇത് മാനസികാവസ്ഥയെ മികവുറ്റതാക്കി മാറ്റുന്നു.
സീതപ്പഴം കഴിക്കുന്നത് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളായ നേര്‍ത്ത വരകളേയും പാടുകളെയും ചര്‍മ്മത്തിലുണ്ടാകുന്ന ചുളിവുകളേയും കുറയ്ക്കുന്നതിന് സഹായിക്കുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാൻ കഴിയുന്ന പോഷകങ്ങളായ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ സീതപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗങ്ങള്‍ക്കും ഹൃദയാഘാതത്തിനും വരെ കാരണമാകുമെന്ന് കണ്ടെത്തിയിട്ടുള്ളതാണ്.
സീതപ്പഴത്തിന് കാൻസറിനെതിരെ പോരാടാനുള്ള പ്രത്യേക കഴിവുണ്ട്. ഈ പഴത്തിലെ ഫ്ലേവനോയ്ഡ് സംയുക്തങ്ങളായ കാറ്റെച്ചിൻ, എപികാടെക്കിൻ എന്നിവയൊക്കെ കാൻസര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടഞ്ഞ് നിര്‍ത്തും. സീതപ്പഴം പതിവായി കഴിക്കുന്നത് വഴി ആമാശയത്തിലും വൻകുടലിലും ഉണ്ടാവുന്ന കാൻസറിനുള്ള സാധ്യത കുറയ്ക്കും.