മാഡ്രിഡ്: കോവിഡിന്റെ രണ്ടാംഘട്ട വ്യാപനം നിയന്ത്രണ വിധേയമെന്ന് സ്പാനിഷ് ഭരണകൂടം. രാജ്യത്ത് നിന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ വൈറസ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് അതിവേഗം കടക്കുകയായിരുന്നു. രണ്ടാംഘട്ടത്തിലെ വ്യാപനം ക്രമാതീതമായതോടെ രാജ്യത്ത് വീണ്ടും നിയന്ത്രണങ്ങൾ കർശനമാക്കി. മാസ്ക് ഉൾപ്പെടെയുള്ളവ നിർബന്ധമാക്കുകയും സാമൂഹിക അകലം കർശനമായി പാലിക്കണമെന്നുമെല്ലാം ആരോഗ്യ വകുപ്പ് നിർദേശം നൽകി.
കഴിഞ്ഞ ദിവസം സ്പെയിനിൽ നിന്ന് വരുന്നവർക്കു മേൽ ബ്രിട്ടൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ക്വാറന്റൈൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തുടങ്ങിയതോടെയാണ് സ്പാനിഷിൽ ആരോഗ്യവകുപ്പ് വീണ്ടും ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. രാജ്യത്ത് ഇതുവരെ 3,19,501 പേർക്കാണ് കോവിഡ് ബാധിച്ചത്. 28,432 പേർ വൈറസ് ബാധയേത്തുടർന്ന് മരിക്കുകയും ചെയ്തു.