ജറുസലം: ഇസ്രയേൽ വ്യോമസേനയുടെ ആളില്ലാ വിമാനം ലെബനനിൽ തകർന്നു വീണു. ലെബനീസ് അതിർത്തിയിൽ ഇസ്രയേൽ വ്യോമസേന നിരന്തരം നടത്താറുള്ള നിരീക്ഷണ പറക്കലിനിടെയാണ് വിമാനം തകർന്നു വീണത്.
സാങ്കേതിക തകരാർ മൂലമാണ് വിമാനം തകർന്നു വീണതെന്നും, വെടിവച്ചിട്ടതാണെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഇസ്രയേലി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.