‘ലൈംഗിക പരാമർശം’; പങ്കാളിയെ ഉപേക്ഷിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി,

0
77

റോം: ലൈംഗിക പരാമർശങ്ങൾ വിവാദമായതിന് പിന്നാലെ പങ്കാളിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള പത്തുവർഷത്തെ ബന്ധം അവസാനിപ്പിക്കുന്നതായി പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.ആൻഡ്രിയ ജിയാംബ്രൂണോയുമായുള്ള ബന്ധം ഇവിടെ അവസാനിക്കുകയാണ്.

വ്യത്യസ്ത പാതകളിലൂടെയാണ് കുറച്ചുനാളുകളായി ഞങ്ങളുണ്ടായിരുന്നത്. അത് അംഗീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി പറഞ്ഞു. ഇരുവർക്കും ഒരു മകളുണ്ട്. തൻ്റെ പങ്കാളിയുടെ പ്രസ്താവനകളുടെ പേരിൽ തന്നെ വിലയിരുത്തരുതെന്നും പങ്കാളിയുമായി ബന്ധപ്പെട്ട വിവാദ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ഒരുക്കമല്ലെന്നും മെലോണി പറഞ്ഞിരുന്നു.മാധ്യമപ്രവർത്തകനായ ആൻഡ്രിയ ജിയാംബ്രൂണോ ടെലിവിഷനിൽ നടത്തിയ ലൈംഗിക പരാമർശങ്ങൾ വിവാദമായതോടെ പ്രധാനമന്ത്രി സമ്മർദ്ദത്തിലായിരുന്നു.

ടെലിവിഷൻ പരിപാടിക്കിടെ വനിതാ വനിതാ സഹപ്രവർത്തകയോട് മോശമായി പെരുമാറുകയും ലൈംഗിക പരാമർശനം നടത്തുകയും ചെയ്തത് വിവാദമായിരുന്നു. അവിഹിത ബന്ധത്തെക്കുറിച്ച് സംസാരിക്കുകയും സഹപ്രവർത്തകരായ സ്ത്രീകളോട് ഗ്രൂപ്പ് സെക്‌സിലേർപ്പെടാൻ നിർബന്ധിക്കുന്നതുമായ സംഭാഷണങ്ങളാണ് മറ്റൊരു മാധ്യമം പുറത്തുവിട്ടത്.

കഴിഞ്ഞ ഓഗസ്റ്റിൽ ആൻഡ്രിയ ജിയാംബ്രൂണോ കൂട്ടബലാത്സംഗത്തിനിരയായ യുവതിയെ കുറ്റപ്പെടുത്തുന്ന തരത്തിൽ പരാമർശം നടത്തിയത് വിവാദമായിരുന്നു. മദ്യപിച്ച് ബോധം നഷ്ടമായതിനാലാണ് പീഡനത്തിനിരയാകേണ്ടി വന്നതെന്ന തരത്തിലായിരുന്നു ജിയാംബ്രൂണോയുടെ പരാമർശം.ഇതിന് പിന്നാലെയാണ് വനിതാ സഹപ്രവർത്തകയോട് മോശം ഭാഷയിൽ സംസാരിച്ച് വിവാദത്തിലായത്.

അന്തരിച്ച സിൽവിയോ ബെർലുസ്കോണിയുടെ ഉടമസ്ഥതയിലുള്ള എംഎഫ്ഇ മീഡിയ ഗ്രൂപ്പിന്റെ ഭാഗമായ മീഡിയസെറ്റ് സംപ്രേഷണം ചെയ്യുന്ന വാർത്താ പരിപാടിയുടെ അവതാരകനാണ് ജിയാംബ്രൂണോ. പ്രധാനമന്ത്രിയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെക്കുറിച്ച് ആൻഡ്രിയ ജിയാംബ്രൂണോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here