മേജര്‍ രവിക്ക് യു.എ.ഇയുടെ ഗോള്‍ഡന്‍ വിസ

0
89

ഇന്ത്യന്‍ സൈനിക സേവനങ്ങളില്‍ നല്‍കിയ സംഭവനകളെയും വിശിഷ്ട സേവനങ്ങളെയും മുന്‍നിര്‍ത്തിയാണ് ഗോള്‍ഡന്‍ വിസ നല്‍കി യുഎഇ ഭരണകൂടം ആദരിച്ചത്. അവസരം ലഭിച്ചാല്‍ യു.എ.ഇക്ക് വേണ്ടി വേണ്ടി മിലിട്ടറിയില്‍ സൗജന്യ രാഷ്ട്ര സേവനം ചെയ്യാന്‍ തയാറാണെന്ന് സൈനികന്‍ കൂടിയായിരുന്ന മേജര്‍ രവി പറഞ്ഞു. ദുബായില്‍ നടന്ന ഗോള്‍ഡന്‍ വിസ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

ദുബായിലെ മുന്‍നിര സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ സി എച്ച് ഡിജിറ്റല്‍ ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ഗോള്‍ഡന്‍ വിസ കൈമാറിയത്. ഇ സി എച്ച് സി.ഇ.ഒ യും ഇന്ത്യന്‍ നാവിക സേനയിലെ മെര്‍ച്ചന്റ് നേവിയിലെ മുന്‍ സെക്കന്റ് ഓഫീസറുമായ ഇഖ്ബാല്‍ മാര്‍ക്കോണിയില്‍ നിന്നും മേജര്‍ രവി വിസ ഏറ്റുവാങ്ങി. മലയാളികള്‍ക്കിടെയില്‍ ദേശീയോദ്ഗ്രന്ഥനം  ഊട്ടിയുറപ്പിക്കുന്നതിലും ദേശീയ ബോധം വളര്‍ത്തുന്നതിലും മേജര്‍ രവിയുടെ സിനിമകള്‍ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതെന്  ഇഖ്ബാല്‍ മാര്‍ക്കോണി പറഞ്ഞു. ദുബായ് സാമ്പത്തിക കാര്യ വകുപ്പിലെ ഉദ്യോഗസ്ഥരായ ഹിബ ജമാല്‍ അഹ്‌മദ് , മറിയം അഹ്‌മദ് എന്നിവര്‍ ചടങ്ങിനെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here