കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
79

കേരളത്തിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്നും നാളെയും ഒരു ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അഞ്ചുദിവസം മഴ തുടരുമെന്ന മുന്നറിയിപ്പാണ് അധികൃതർ നൽകിയിരിക്കുന്നത്.തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ചുദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ നേരിയ മഴ തുടരുന്നതിനിടെയാണ് വരും ദിവസങ്ങളിലും ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥ വകുപ്പ് നൽകിയത്. കോമറിൻ മേഖലക്ക്‌ മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുകയാണ്.മഴ മുന്നറിയിപ്പിൻ്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് ഒരു ജില്ലകളിലും അലേർട്ട് നൽകിയിട്ടില്ലെങ്കിലും അടുത്ത തിങ്കൾ, ചൊവ്വാ ദിവസങ്ങളിൽ യെല്ലോ അലേർട്ടാണ് നൽകിയിരിക്കുന്നത്.

പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ തിങ്കളാഴ്ചയും (23-10-2023) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ (24-10-2023) ചൊവ്വാഴ്ചയും യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.വരും മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കു സാധ്യതയുണ്ട്. വിവിധ ജില്ലകളിൽ ഇടവിട്ട തോതിൽ മഴ തുടരുകയാണ്. ഇടിയോട് കൂടിയ മഴയ്ക്കാണ് പലയിടത്തും സാധ്യതയുള്ളത്. മലയോര മേഖലകളിൽ താമസിക്കുന്നവരൂം താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരും ജാഗ്രത തുടരേണ്ടതുണ്ട്.

ഇന്ന് തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 70 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും മുന്നറിയിപ്പുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here