ശബരിമല മണ്ഡല പൂജ- മകര വിളക്ക് തീര്‍ഥാടന കാലയളവിലേക്കായി ശബരിമലയില്‍ വിവിധ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനങ്ങള്‍ നടക്കുന്നു. പമ്പ മുതല്‍ സന്നിധാനം വരെയും കരിമലയിലുമായി പ്രവര്‍ത്തിക്കുന്ന അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളിലേക്ക് (ഇഎംസി) നഴ്സുമാരെയടക്കം ആവശ്യമുണ്ട്.
വിവിധ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. നവംബര്‍ 15 മുതല്‍ ജനുവരി 21 വരെയുള്ള കാലയളവിലേക്കായി പുരുഷ നഴ്സുമാർക്ക് അപേക്ഷിക്കാം.
നേഴ്സിംഗ് സൂപ്പര്‍ വൈസര്‍ വിഭാഗത്തില്‍ ഏഴ് ഒഴിവാണുള്ളത്. അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം.
മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്കും അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്റെ എ സി എല്‍ എസ് സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്കും മുന്‍ഗണനയുണ്ടാകും. നേഴ്സിംഗ് ഓഫീസര്‍ വിഭാഗത്തില്‍ 70 ഒഴിവുണ്ട്. അംഗീകൃത കോളജില്‍ നിന്ന് ജനറല്‍ നേഴ്സിംഗ് അല്ലെങ്കില്‍ ബിഎസ്സി നേഴ്സിംഗ് പാസായിട്ടുളളവരും കേരള നേഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉളളവരും ആയിരിക്കണം.
മുന്‍ വര്‍ഷങ്ങളില്‍ ഈ സേവനം നടത്തിയിട്ടുളളവര്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും മുന്‍ ജോലി പരിചയ സര്‍ട്ടിഫിക്കറ്റുമായി പത്തനംതിട്ട സിവില്‍ സ്റ്റേഷനിലെ നാലാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഒക്ടോബര്‍ 25 ന് ഉച്ചയ്ക്ക് ഒന്നിന് മുമ്പായി എത്തണമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഫോണ്‍ : 7306391114. 24*7 എമർജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ 21 ഇ ഒ സി ടെക്നിക്കല്‍ എക്സേപെർട്ട് വിഭാഗത്തിലും ഒഴിവുകളുണ്ട്. പത്തനംതിട്ട ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വഴിയാണ് നിയമനം.
ഒക്ടോബർ 26 വരെയാണ് അപേക്ഷിക്കാനുള്ള കാലാവധി. ഐ ടി ഐ/ഡിപ്ലോമ/ബിരുദം/പിജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യതയായി ചോദിച്ചിരിക്കുന്നത്. ജി പി എസ്, ജി ഐ എ എസ്, എച്ച് എ എം റേഡിയോ, വയർലെസ് , സാറ്റ്ലൈറ്റ് ഫോണ്‍ എന്നിവ പ്രവർത്തിപ്പിക്കുന്നതില്‍ അറിവുണ്ടായിരിക്കണം. മലയാളത്തിന് പുറമെ, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകള്‍ അറിയുന്നവർക്ക് മുന്‍ഗണന ലഭിക്കും.
ഡിസാസ്റ്റർ് മനേജ്മെന്റില്‍ ഫീല്‍ഡ് വർക്ക് പരിചയം/സാമൂഹിക സന്നദ്ധ സേനയിലെ റജിസ്ട്രേഡ് വൊളന്റിയർ ആയിരിക്കണം. 18 മുതല്‍ 40 വരെയാണ് പ്രായപരിധി. ദിവസം ആയിരം രൂപ ശമ്പളമായി ലഭിക്കും. പൊലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് . Phone : 04682 222515 Fax : 04682 222505 Email : dcpta.ker@nic.in