പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാൻ ഇന്ത്യ; ലോകകപ്പില്‍ ഇന്ന് ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടം.

0
51

ബംഗ്ലാദേശിനെതിരെ മികച്ച ജയവുമായി പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഉച്ചക്ക് രണ്ട് മണിക്കാണ് മത്സരം നടക്കുക. ബംഗ്ലാദേശ് ടീമില്‍ പരുക്കേറ്റ ഷാക്കിബ് ഇന്ന് കളിക്കുമെന്നാണ് കരുതുന്നത്. ഇന്നലെ ഷാക്കിബ് അര മണിക്കൂബറോളം നെറ്റ്സില്‍ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു.

അഫ്ഗാനിസ്ഥാനെ തോൽപ്പിച്ചതോടെ ന്യുസീലൻഡാണ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത്. 2007ലെ ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചപ്പോള്‍ ലോകകപ്പ് മാത്രമല്ല ആദ്യ റൗണ്ടില്‍ പുറത്താകുക എന്ന നാണക്കേട് കൂടി ഇന്ത്യയുടെ പേരിലായി. അന്ന് ഇന്ത്യന്‍ നാായകനായിരുന്ന രാഹുല്‍ ദ്രാവിഡ് ഇന്ന് ഇന്ത്യയുടെ പരിശീലകന്‍റെ വേഷത്തിലാണ്.

എന്നാൽ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ലെന്ന് ബൗളിംഗ് കോച്ച് പരസ് മാംബ്രെ ഇന്നലെ സൂചിപ്പിച്ചിരുന്നു. ടീമിന്റെ വിജയത്തുടര്‍ച്ച നിലനിര്‍ത്തുക പ്രധാനമാണ്. കളിക്കാരെ മാറ്റുവാനുള്ള ചർച്ചകളൊന്നും ഇതുവരെ നടന്നിട്ടില്ല.

അശ്വിനെയും മുഹമ്മദ് ഷമിയെയും പുറത്തിരുത്തുക എളുപ്പമല്ല. എന്നാല്‍ വ്യക്തികളെക്കാള്‍ ടീമിന്റെ താത്പര്യമാണ് പരി​ഗണിക്കുന്നത്. ഓരോ സ്റ്റേഡിയവും എതിരാളിയും മുന്നിൽ കണ്ടാണ് ടീമിനെ തെരഞ്ഞെടുക്കുന്നതെന്നും ഇന്ത്യൻ ബൗളിങ് കോച്ച് വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here