മാര്‍ക്കറ്റുകളില്‍ കൂടുതല്‍ വിപണന സാദ്ധ്യതയുളള ഒരിനമാണ് കോവയ്ക്ക. പ്രകൃതിദത്ത ഇൻസുലില്‍ എന്നറിയപ്പെടുന്ന കോവയ്ക്ക്ക്ക് ആവശ്യക്കാര്‍ ഏറെയാണ്.രാസവളങ്ങളോ കീടനാശിനിയോ അല്‍പം പോലും ഉപയോഗിക്കാതെ കൃഷി ചെയ്തെടുക്കുന്നവയ്ക്ക് ഉയര്‍ന്ന വിലയും നല്‍കണം.
എന്നാല്‍ അത്തരത്തില്‍ അധികം മുതല്‍മുടക്കോ സമയമോ ചെലവഴിക്കാതെ തുടര്‍ച്ചയായി അഞ്ചുവര്‍ഷം ആഴ്‌ചകള്‍ തോറും കോവയ്ക്ക വിളവെടുക്കാൻ കഴിയുന്ന ഒരു ഉഗ്രൻ കൃഷി രീതി പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങള്‍
കട്ടിയുളള ചാക്കുകള്‍, ഇളക്കമുളള മണ്ണ്, ചകിരിച്ചോറ്, ചാണകപ്പൊടി, കുമ്മായം, കരിയിലകള്‍, വേപ്പിൻ പിണ്ണാക്ക്, കടലപ്പിണ്ണാക്ക്
ചെയ്യേണ്ട വിധം
കോവല്‍ കൃഷിക്ക് പ്രധാനമായും ആവശ്യമുളളത് രോഗപ്രതിരോധ ശേഷിയുളള കോവല്‍ തണ്ടുകളാണ്. കര്‍ഷകരില്‍ നിന്നും ഇവ ലഭ്യമാണ്. അധികം തരികളില്ലാത്ത മണ്ണാണ് കോവല്‍ കൃഷിക്ക് അനുയോജ്യം. പെട്ടന്ന് നശിച്ച് പോകാൻ സാദ്ധ്യതയില്ലാത്ത ചാക്കുകളാണ് കൃഷിക്കായി തിരഞ്ഞെടുക്കേണ്ടത്.മണ്ണിലേക്ക് കുറച്ച് കുമ്മായം ചേര്‍ത്ത് ഒരു ദിവസമെങ്കിലും യോജിക്കാനുളള സാവകാശം നല്‍കുക. ശേഷം മണ്ണിലേക്ക് ആവശ്യത്തിന് ചകിരിച്ചോറ്, ചാണകപ്പൊടി, കരിയിലകള്‍ എന്നിവ തുല്യ അനുപാതത്തില്‍ ചേര്‍ത്തുകൊടുക്കുക. കോവല്‍ വളളികളില്‍ പെട്ടന്ന് പൂവുകള്‍ വരുന്നതിന് നടുമ്ബോള്‍ തന്നെ 100 ഗ്രാം കടലപ്പിണ്ണാക്ക്, 50 ഗ്രാം വേപ്പിൻപ്പിണ്ണാക്ക് തുടങ്ങിയവ ചേര്‍ക്കുക.
കോവല്‍ തണ്ടുകളുടെ കീഴ്ഭാഗം ‘വി ‘ആകൃതിയില്‍ മുറിക്കുന്നത് അവ മണ്ണില്‍ ഉറച്ച് നില്‍ക്കുന്നതിന് സഹായികമാവും. ജൂണ്‍, ജൂലായ് മാസങ്ങളിലാണ് കൂടുതലായും ഈ കൃഷി ചെയ്യുന്നത്. തണ്ടുകളില്‍ മുള വരുന്നത് വരെ അധികം സൂര്യപ്രകാശം ലഭിക്കാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുക.ദിവസവും ആവശ്യത്തിന് വെളളമൊഴിക്കുക.ഇത്തരത്തില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ആഴ്‌ചകളോളം കോവയ്ക്ക വിളവെടുക്കാവുന്നതാണ്.