‘ജനതാ ഗാരേജി’ന്‍റെ സംവിധായകന്‍ കൊരട്ടല ശിവയുടെ പുതിയ ചിത്രത്തില്‍ അല്ലു അര്‍ജുന്‍ നായകനാകുന്നു. #StyleAndSubstance എന്ന ഹാഷ് ടാഗിലൂടെ അല്ലു അര്‍ജുന്‍റേതായി പുതിയ പ്രഖ്യാപനം വരുന്നതായ പ്രചരണം ദിവസങ്ങള്‍ക്കു മുന്‍പ് ട്വിറ്ററില്‍ തുടങ്ങിയിരുന്നു.
സുധാകര്‍ മക്കിനേനിയും ഗീത ആര്‍ട്‍സും ചേര്‍ന്നാണ് നിര്‍മ്മാണം. ബിഗ് ബജറ്റില്‍ ബഹുഭാഷകളായി ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് അടുത്ത വര്‍ഷം ആരംഭിക്കും, 2022 തുടക്കത്തിലാവും റിലീസ്.