ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ കൊറോണ വൈറസ് ബാധ മൂലം ഉന്നത ഉദ്യോഗസ്ഥന്‍ മരിച്ചു. കശ്മീര്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഉദ്യോഗസ്ഥന്‍ തസാദുക് ജീലാനിയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയോടെ ബെമിനയിലെ എസ്‌കെഐഎംഎസ് ആശുപത്രിയിലായിരുന്നു അന്ത്യം.
കൊറോണ രോഗലക്ഷണങ്ങളോടെ ജൂലൈ 14 നാണ് ജീലാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാളിതുവരെ അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം രാത്രിയോടെ ഹൃദയാഘാതം ഉണ്ടാകുകയും അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാകുകയും ചെയ്‌തു.
ജീലാനിക്ക് വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
നിലവില്‍ സാമൂഹ്യ നീതിവകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറിയാണ് അദ്ദേഹം.ജീലാനിയുടെ മരണത്തില്‍ ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ജിസി മുര്‍മു അനുശോചനം രേഖപ്പെടുത്തി.