റിയാദ്: സൗദി അറേബ്യയിൽ കോവിഡ് മുക്തി നേടുന്നവരുടെ എണ്ണത്തിൽ വൻ വർധന. വെള്ളിയാഴ്ച രോഗം ഭേദമായത് 4460 പേർക്കാണ്. മരണ നിരക്കിലും കുറവുണ്ട്. കോവിഡ് ബാധിച്ച് സൗദിയിൽ പുതിയതായി മരിച്ചത് 24 പേരാണ്. ഇതോടെ രാജ്യത്തെ മരണ സംഖ്യ 2,866 ആയി.
പുതുതായി രോഗം സ്ഥിരീകരിച്ചത് 1,686 പേർക്കാണ്. സൗദിയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 2,75,905 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2,35,658 പേർക്കാണ് രാജ്യത്ത് ആകെ രോഗം ഭേദമായത്.