മഹീന്ദ്ര കാനഡയിലെ ബിസിനസ് അവസാനിപ്പിച്ചു

0
67

ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള തർക്കം രൂക്ഷമാകുന്നതിനിടെ, കാനഡയിലെ ബിസിനസ് അവസാനിപ്പിക്കുന്നതായി ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. മഹീന്ദ്രയുടെ കാനഡയിലെ അനുബന്ധ കമ്പനിയായ റേസൺ എയറോസ്പേസ് കോർപ്പറേഷന്റെ പ്രവർത്തനമാണ് കമ്പനി അവസാനിപ്പിക്കുന്നത്.

ഈ തീരുമാനം സോഷ്യൽ മീഡിയയിൽ നിരവധി അഭ്യൂഹങ്ങൾക്കിടയാക്കി. എന്നാൽ പ്രവർത്തനം നിർത്താനുള്ള കൃത്യമായ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രസ്താവനകളും നടത്തിയിട്ടില്ല.മുംബൈ ആസ്ഥാനമായുള്ള വാഹന നിർമ്മാതാക്കളായ മഹീന്ദ്രയ്ക്ക് 11.18 ശതമാനം ഓഹരിയാണ് കനേഡിയൻ കമ്പനിയായ റേസൺ എയറോസ്പേസിലുള്ളത്. ഇത് സ്വമേധയാ അവസാനിപ്പിക്കുന്നതിനാണ് കമ്പനി അപേക്ഷ നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here