തിയറ്ററില്‍ മികച്ച പ്രതികരണം നേടിയ ചിത്രമാണ് ഫീനിക്സ്. ഫീനിക്സ് വിഷ്‍ണു ഭരതനാണ് കഥയെഴുതി സംവിധാനം ചെയ്‍തത്. ഹൊറര്‍ റൊമാന്റിക് ഴോണറിലുള്ള ഒരു ചിത്രമായിരുന്നു ഫീനിക്സ്. ഫീനിക്സ് ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടിയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.മിഥുൻ മാനുവേല്‍ തോമസിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. മിഥുൻ മാനുവലിന്റെ മറ്റൊരു മികച്ച തിരക്കഥ എന്നായിരുന്നു ഫീനിക്സ് കണ്ടവര്‍ അഭിപ്രായപ്പെട്ടത്.
മികച്ച മേക്കിംഗാണ് ഫീനിക്സിന്റേത്. സംഗീതവും മികച്ചുനില്‍ക്കുന്നു വെന്നായിരുന്നു അഭിപ്രായങ്ങള്‍.റിനീഷ് കെ എൻ നിർമിച്ച ചിത്രമാണ് ഫീനിക്സ്. ഫീനിക്സില്‍ ചന്തുനാഥ് പ്രധാന കഥാപാത്രമായി. അനൂപ് മേനോനൊപ്പം ഫീനിക്സില്‍ അജു വർഗീസ്, ഡോ. റോണി രാജ്, അജി ജോൺ, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജിലാ കെ ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജൻ, അബ്രാം രതീഷ്, അജി ജോണ്‍, ആരാധ്യ, രഞ്‍ജ്‍നി, രാജൻ, പോള്‍ ഡി ജോസഫ്, രാഹുല്‍ നായര്‍ ആര്‍, ഫേവര്‍ ഫ്രാൻസിസ് എന്നീ താരങ്ങളും കഥാപാത്രങ്ങളാകുന്നു.
അജു വര്‍ഗീസിന്റെ മികച്ച ഒരു കഥാപാത്രമായിരുന്നു ഫീനിക്സില്‍ എന്നായിരുന്നു കണ്ടവര്‍ പ്രതികരിച്ചത്.ബിഗിൽ ബാലകൃഷ്‍ണന്റേതാണ് ഫീനിക്സ് എന്ന ചിത്രത്തിന്റെ ആശയം. സാം സി എസാണ് സംഗീത സംവിധാനം നിര്‍വഹിച്ചിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആൽബി. കലാസംവിധാനം ഷാജി നടുവിൽ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ ഡിനോ ഡേവിഡ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ രാഹുൽ ആർ ശർമ എക്സിക്യുട്ടീവ് പ്രൊഡ്യുസർ ഷിനോജ് ഒടാണ്ടിയിൽ. പ്രൊഡക്ഷൻ കൺട്രോളർ കിഷോർ പുറക്കാട്ടിരി പിആർഒ വാഴൂർ ജോസ് എന്നിവരാണ്.