അൽ മഹാ സ്പോർട്സ് ആക്കാദമിയുടെ വോളിബോൾ ടൂൺമെന്റിൽ ഐവൈസിസി ബഹ്‌റൈൻ ജേതാക്കൾ.

0
52

അൽ മഹാ സ്പോർട്സ് ആക്കാദമി സംഘടിപ്പിച്ച വോളിബോൾ ടൂൺമെന്റിൽ ഐവൈസിസി ബഹ്‌റൈൻ ജേതാക്കളായി. അൽ ആലി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഐവൈസിസി സ്പൈക്കേഴ്സ് വിജയിച്ചത്.

മികച്ച കളിക്കാരനായി ഫഹദ്, മികച്ച സെറ്റർ അമൽ, ബെസ്റ്റ് ലിബറോ ബെർണീ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. മൂവരും ഐവൈസിസി സ്പൈക്കേഴ്സിന്റെ കളിക്കാരാണ്. ടീം ക്യാപ്റ്റൻ ഫഹദിന്റെ നേതൃത്വത്തിൽ മാലിക്, ബെർണീ, ജെയ്സ്, അമൽ, രാജു, ഷിനാസ്, ആഷിക്, നാസർ, ഫ്രാങ്കോ, ലിജോ, ആസിഫ് എന്നിവരടങ്ങിയ ടീം ആണ് ചാമ്പ്യൻമാരായത്. ടീം കോച്ച്; ഷിന്റോ ജോസഫ്. കോഡിനേറ്റർ; ജെയ്സ് ജോയ്. ടീം മാനേജർ; ഫ്രാങ്കോ. സ്പോർസ് വിംഗ് കൺവീനർ; ജിജോമോൻ മാത്യു.

 

LEAVE A REPLY

Please enter your comment!
Please enter your name here