തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പ്ലസ് ടു വിദ്യാർത്ഥിനിയായ മീരയെ (16)യാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയതെന്നാണ് വിവരം.
പെൺകുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പെൺകുട്ടി നിരവധി നാളുകളായി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തിൽ വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.