ലുക്ക് മാറ്റി ഉണ്ണി മുകുന്ദന്‍

0
63

മേപ്പടിയാൻ, മാളികപ്പുറം എന്നീ ചിത്രങ്ങൾക്കായി തന്റെ ശരീരത്തിലും ഉണ്ണി മുകുന്ദൻ മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്റെ പുതിയ മേക്കോവർ ശ്രദ്ധനേടുകയാണ്. മാളിക്കപ്പുറം എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിച്ച സമയത്ത് നിന്നും കഠിനാധ്വാനത്തിലൂടെ ശരീരഭാരം കുറച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

11 മാസം സമയമെടുത്താണ് ഇപ്പോഴത്തെ നിലയിലേക്ക് എത്തിയതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ ഉണ്ണി തന്നെയാണ് ഇക്കാര്യം അറിയിച്ച് എത്തിയത്.  തമിഴിലടക്കം പുതിയ സിനിമകൾ നടക്കുന്ന സാഹചര്യത്തിൽ ഉണ്ണി മുകുന്ദൻറെ ഏറ്റവും പുതിയ മേക്കോവർ. വരാനിരിക്കുന്ന മൂന്ന് ചിത്രങ്ങൾ മുന്നിൽ കണ്ടാണ് ഉണ്ണി മുകുന്ദന്റെ മേക്കോവർ.

ആർ എസ് ദുരൈ സെന്തിൽകുമാറിൻറെ സംവിധാനത്തിൽ ഒരുങ്ങുന്ന തമിഴ് ചിത്രം കരുടൻ, രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷ്, വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന ജൂനിയർ ഗന്ധർവ്വ എന്നിവയാണ് ഉണ്ണിയുടേതായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ചിത്രങ്ങൾ. ഇതിൽ ആദ്യം ചിത്രീകരണം നടക്കുന്ന തമിഴ് ചിത്രത്തിന് ശേഷം താടിയും മുടിയും മുറിച്ചതിന് ശേഷമാകും മലയാള ചിത്രങ്ങളിലേക്ക് കടക്കുക.

മേപ്പടിയാൻ, മാളികപ്പുറം എന്നീ ചിത്രങ്ങൾക്കായി നടൻ ഉണ്ണി മുകുന്ദൻ നടത്തിയ മേക്കോവർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കഥാപാത്രത്തിനായി ശരീരഭാരം കൂട്ടുകയായിരുന്നു താരം.

LEAVE A REPLY

Please enter your comment!
Please enter your name here