ജി20 ഉച്ചകോടിയുടെ വേദിയില്‍ വെള്ളക്കെട്ട്‌ ; പ്രതിരോധത്തിലായി കേന്ദ്രസര്‍ക്കാര്‍.

0
57

ന്യൂഡല്‍ഹി ജി20 ഉച്ചകോടിയുടെ വേദിയായ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ വെള്ളക്കെട്ട്. കനത്ത മഴയെത്തുടര്‍ന്നാണ് 2700 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഭാരത് മണ്ഡപത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത്.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധത്തിലായി. വെള്ളം പമ്ബ് ചെയ്ത് ഒഴിവാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വിമര്‍ശനവുമായി കോണ്‍ഗ്രസും ആം ആദ്മി പാര്‍ടിയും രംഗത്തെത്തി.

അമ്ബതിലേറെ പരിശോധനകള്‍ നടത്തി നിര്‍മിച്ചശേഷവും ഭാരത് മണ്ഡപത്തിനു മുമ്ബിലുള്ള പ്രധാന ഭാഗം വെള്ളത്തില്‍ മുങ്ങിയെങ്കില്‍ ശക്തമായ നടപടി വേണമെന്ന് എഎപി നേതാവും ഡല്‍ഹി നഗരവികസന മന്ത്രിയുമായ സൗരഭ് ഭരദ്വാജ് പറഞ്ഞു. ബിജെപിയുടെ വികസന വാദങ്ങള്‍ പൊള്ളയാണെന്ന് വ്യക്തമാക്കുന്ന സംഭവമാണിതെന്ന് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ഭാരത് മണ്ഡപത്തിലല്ല ഹാള്‍ അഞ്ചിന്റെ പാതയ്ക്ക് മുന്നിലാണ് അല്‍പ്പം വെള്ളം കെട്ടിനിന്നതെന്നും അത് ഉടൻതന്നെ നീക്കം ചെയ്തെന്നും സമുച്ചയത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഇന്ത്യ ട്രേഡ് പ്രൊമോഷൻ ഓര്‍ഗനൈസേഷന്റെ (ഐടിപിഒ) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ പ്രദീപ് സിങ് ഖരോല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here