‘ഞാൻ ഉറപ്പു നൽകുന്നു, നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി…. ചാണ്ടി ഉമ്മൻ’

0
61

കുഞ്ഞൂഞ്ഞ് നയിച്ച പുതുപ്പള്ളിക്കാരുടെ കൈപിടിക്കാൻ ഇനി മകൻ ചാണ്ടി ഉമ്മനുണ്ട് (Chandy Oommen). അപ്പക്ക് കൊടുത്ത അതേസ്നേഹം വോട്ടിന്റെ രൂപത്തിൽ മുമ്പത്തേക്കാൾ പലയിരട്ടി വർധിപ്പിച്ച് അവർ മകനെ ഭദ്രമായി ഏൽപ്പിച്ചിട്ടുണ്ട്. ഇനി അഡ്വക്കേറ്റ്. ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ ജനനായകൻ. 53 വർഷം ഉമ്മൻ ചാണ്ടി എതിരില്ലാതെ ജയിച്ചു മുന്നോട്ടു വന്നുവെങ്കിൽ, ഇനിയുള്ള കാലം കൂടെയുണ്ടാകും എന്ന ഉറപ്പ് ചാണ്ടി ഉമ്മൻ നൽകുന്നുണ്ട്.

മികച്ച വിജയം നൽകി തന്നെ അവരുടെ നേതാവാക്കിയ പുതുപ്പള്ളിക്കാരോട് ചാണ്ടി ഉമ്മൻ ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിച്ചു.

പ്രിയപ്പെട്ടവരെ, ഇത് നന്മയുടെ വിജയമാണ്! ഈ വിജയം പുതുപ്പള്ളിയിലെ ഓരോ വോട്ടർമാർക്കും സമർപ്പിക്കുന്നു.. ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു . എല്ലാറ്റിനും ഉപരിയായി അപ്പയുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. പുതുപ്പള്ളിയിലെ ജനത എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു.. നിങ്ങളുടെ ശബ്ദമായി ഒപ്പമുണ്ടാകും.. നന്ദി…. – അഡ്വ. ചാണ്ടി ഉമ്മൻ #നന്മ_തുടരും” ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here