കുടുംബ തര്‍ക്കം പരിഹരിക്കാനായി ഇടപെട്ടു; അയല്‍വാസിയെ കുത്തിപ്പരുക്കേല്‍പ്പിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍.

0
95

കോഴിക്കോട് ബാലുശ്ശേരിയില്‍ കുടുംബതര്‍ക്കം പരിഹരിക്കാനെത്തിയ അയല്‍വാസിയ്ക്ക് കുത്തേറ്റു. ബാലുശ്ശേരി തഞ്ചാലക്കുന്നില്‍ സുനില്‍ കുമാറിനാണ് വയറിന് കുത്തേറ്റത്. കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍ ജയേഷ് ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ സുനില്‍ കുമാറിനെ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. കോഴിക്കോട് ബാലുശ്ശേരി കുറിങ്ങോട്ടിടത്ത് താമസിക്കുന്ന ജയേഷിന്റെ വീട്ടില്‍ ചില പ്രശ്‌നങ്ങള്‍ നടക്കുകയായിരുന്നു. ബഹളം കേട്ട് അയല്‍വാസി സുനില്‍ കുമാര്‍ അങ്ങോട്ടെത്തുകയും പ്രശ്‌ന പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്തു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ജയേഷ് താന്‍ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് സുനില്‍ കുമാറിന്റെ വയറ്റില്‍ കുത്തുകയായിരുന്നു.

കുത്തേറ്റ് സുനില്‍ കുമാര്‍ വീണുകിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുനില്‍ കുമാറിന്റെ പരുക്കുകള്‍ ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന സൂചന. സുനില്‍ കുമാര്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here