മാരി സെല്‍വരാജിന്റെ അച്ഛന്റെ കഥ സിനിമയാകുന്നു, വൻ അപ്‍ഡേറ്റ്, കാര്‍ത്തി നായകനാകും.

0
46

തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു സംവിധായകനാണ് മാരി സെല്‍വരാജ്. മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാകാൻ കാര്‍ത്തിയും തയ്യാറെടുക്കുന്നു എന്ന വാര്‍ത്തയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മാരി സെല്‍വരാജിന്റെ അച്ഛന്റെ ജീവിതമാണ് സിനിമയായി ഒരുക്കുക. നിര്‍മാണം പ്രിൻസ് പിക്ചേഴ്‍സ് ആയിരിക്കും.

കാര്‍ത്തിയുടേതായി അടുത്തിടെ എത്തിയത് മെയ്യഴകനാണ്. സി പ്രേം കുമാര്‍ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചപ്പോള്‍ അരവിന്ദ് സ്വാമി ശ്രീ ദിവ്യ, സ്വാതി, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്‍ജിനി, കരുണാകരൻ, ഇളവരശ് എന്നിവരും ഉണ്ട്. ഛായാഗാഹ്രണം മഹീന്ദ്രിരൻ ജയരാജു ആണ്. ചിത്രം നിര്‍വഹിച്ചത് കാര്‍ത്തിയുടെ സഹോദരനും താരവുമായ സൂര്യയുമാണ് എന്ന പ്രത്യേകതയും ഉണ്ട്.

കാര്‍ത്തിയുടെ ഹിറ്റായ സര്‍ദാറിന് രണ്ടാം ഭാഗം ഒരുങ്ങുന്നുമുണ്ട്. മലയാളത്തിന്റെ രജിഷാ വിജയൻ രണ്ടാം ഭാഗത്തിലും ഉണ്ടാകും എന്ന് പ്രഖ്യാപിച്ചത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. സര്‍ദാറില്‍ നടി രജിഷ വിജയന്റെ കഥാപാത്രം മരിച്ചിരുന്നു. രണ്ടിലും രജിഷാ വിജയനുണ്ടെന്നതിന്റെ കൗതുകത്തിലാണ് ചിത്രത്തിന്റെ ആരാധകര്‍.

സംവിധായകൻ പി എസ് മിത്രന്റെ ചിത്രമായ ‘സര്‍ദാറി’ല്‍ കാര്‍ത്തി ഒരു സ്‍പൈ കഥാപാത്രമായിട്ടായിരുന്നു വേഷമിട്ടത്. വ്യത്യസ്‍ത ​ഗെറ്റപ്പുകളിൽ വേഷമിട്ട കാർത്തി ചിത്രത്തില്‍ മികച്ച പ്രകടനം നടത്തുകയും പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്‍തിരുന്നു. കാർത്തിക്ക് പുറമേ സര്‍ദാര്‍ എന്ന ചിത്രത്തില്‍ ചങ്കി പാണ്ഡെ, ലൈല, യൂകി സേതു, ദിനേശ് പ്രഭാകർ, മുനിഷ് കാന്ത്, യോഗ് ജേപ്പീ, മൊഹമ്മദ് അലി ബൈഗ്, ഇളവരശ്, മാസ്റ്റർ ഋത്വിക്, അവിനാഷ്, ബാലാജി ശക്തിവേൽ, ആതിരാ പാണ്ടിലക്ഷ്‍മി, സഹനാ വാസുദേവൻ, ഇളവശ്, സഹാന വാസുദേവൻ, ശ്യാം കൃഷ്‍ണൻ സ്വാമിനാഥൻ, വിജയ് വരദരാജ് എന്നിവരും ഉണ്ട്. പി ശിവപ്രസാദ് ആണ് സര്‍ദാര്‍ ചിത്രത്തിന്റെ കേരള പിആർഒ.

LEAVE A REPLY

Please enter your comment!
Please enter your name here