മുൻ മന്ത്രി എ സി മൊയ്‌തീന്റെ വീട്ടിൽ ഇ ഡി റെയ്‌ഡ്‌.

0
67

മുൻ മന്ത്രി എ.സി മൊയ്തീൻ എംഎൽഎയുടെ വീട്ടിൽ ഇ ഡി റെയ്ഡ്. കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് പരിശോധന. എ സി മൊയ്തീനുമായി ബന്ധമുള്ള 4 പേരുടെ വീടുകളിലും പരിശോധന നടത്തുന്നു.

കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് രാവിലെ മുതൽ റെയ്ഡ് നടത്തുന്നത്. കുന്നംകുളം എംഎൽഎയാണ് എസി മൊയ്തീൻ. വടക്കാഞ്ചേരി തെക്കുംകരയിലെ വീട്ടിൽ പന്ത്രണ്ട് ഇ.ഡി സംഘമാണ് പരിശോധന നടത്തുന്നത്. എ.സി. മൊയ്തീന്റെ കുന്നംകുളത്തെ ഓഫീസിലും പരിശോധന നടക്കുകയാണെന്നാണ് വിവരം.

ഇന്ന് രാവിലെ 7.30മുതലാണ് പരിശോധന ആരംഭിച്ചത്. വലിയൊരു സംഘം ഇഡി ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന നടത്തുന്നത്. മൂന്ന് കാറുകളിലായാണ് ഉദ്യോഗസ്ഥർ എത്തിയിരിക്കുന്നത്. കരിവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീൻ്റെ ബന്ധുക്കൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് നേരത്തെ ആരോപണങ്ങളുയർന്നിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here